Entertainment

ബ്യൂട്ടി ക്രീമുകള്‍കൊണ്ട് കാര്യമില്ല, ഐശ്വര്യ റായിയെപ്പോലെയാവാന്‍ വേണ്ടതെല്ലാം അടുക്കളയിലുണ്ട്; രഹസ്യം വെളിപ്പെടുത്തി താരസുന്ദരി

വീട്ടിലെ അടുക്കളയിലുള്ള ചെറിയ വസ്തുക്കള്‍ മതി ഐശ്വര്യ റായിയെപ്പോലെ മനോഹരിയാവാന്‍

Author : സമകാലിക മലയാളം ഡെസ്ക്

സൗന്ദര്യത്തിന്റെ അവസാന വാക്കാണ് ഐശ്വര്യ റോയ്. 45 വയസ് പിന്നിട്ടിട്ടും ഇന്നും ആ സൗന്ദ്യര്യം നമ്മെ അത്ഭുതപ്പെടുത്തുകയാണ്. ഇപ്പോള്‍ തന്റെ സൗന്ദ്യര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വിലയേറിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചതുകൊണ്ടൊന്നും കാര്യമില്ല. വീട്ടിലെ അടുക്കളയിലുള്ള ചെറിയ വസ്തുക്കള്‍ മതി ഐശ്വര്യ റായിയെപ്പോലെ മനോഹരിയാവാന്‍. 

കടലമാവും മഞ്ഞളും തൈരുമെല്ലാമാണ് ചര്‍മത്തിന്റെ തിളക്കം വര്‍ധിക്കാന്‍ താരം ഉപയോഗിക്കുന്നത്. ഒപ്പം ധാരാളം വെള്ളം കുടിക്കണമെന്നും ഐശ്വര്യ റായ് ഓര്‍മിപ്പിക്കുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയത്. 'ഞാന്‍ ധാരാളം വെള്ളം കുടിയ്ക്കാറുണ്ട്. അത് നമ്മുടെ ചര്‍മത്തെ വരണ്ടുണങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കും. കടലമാവും മഞ്ഞളും ക്രീം അല്ലെങ്കില്‍ തൈര് ഇതെല്ലാം ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടും. അത് ചര്‍മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും തിളക്കം വര്‍ധിപ്പിക്കുകയും ചെയ്യും.' ചര്‍മ സംരക്ഷണത്തിന് വേണ്ടി രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശാശ്വതമല്ലെന്ന് ഐശ്വര്യ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT