Entertainment

ഭദ്രന്റെ ജൂതനില്‍ നായകന്‍ സൗബിന്‍, നായിക റിമ, ഒപ്പം ജോജുവും; സന്തോഷം പങ്കുവെച്ച് മോഹന്‍ലാല്‍

എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


സ്ഫടികം എന്ന ഒറ്റ ചിത്രം മാത്രം മതി ഭദ്രന്‍ എന്ന സംവിധായകനെ ഓര്‍മിക്കാന്‍. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ എത്തുകയാണ് ഭദ്രന്‍. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിനാണ് നായകനായി എത്തുന്നത്. റീമ കല്ലിങ്കലാണ് നായിക. കൂടാതെ ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തും. മോഹന്‍ലാലാണ് വാര്‍ത്ത പുറത്തുവിട്ടു. ആരാധകര്‍ ആവേശത്തോടെയാണ് വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്. 

'എനിക്കു പ്രിയപ്പെട്ട ഭദ്രന്‍ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന്‍ സിനിമയ്ക്ക് എല്ലാ ആശംസകളും, ഓള്‍ ദ് ബെസ്റ്റ് സൗബിന്‍'.മോഷന്‍ പോസ്റ്റര്‍ പങ്കുവച്ച ശേഷം മോഹന്‍ലാല്‍ കുറിച്ചു. ഒരു കാളക്കൂറ്റന്റെ കൊമ്പില്‍ തൂങ്ങി കിടക്കുന്ന കുഞ്ഞിനെയാണ് പോസ്റ്ററില്‍ കാണുന്നത്. എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതം, ബംഗ്ലാന്‍ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

സൗബിന്‍- ഭദ്രന്‍ കൂട്ടുകെട്ടാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. സുഡാനി ഫ്രൈം നൈജീരിയയിലൂടെ നായകനായ സൗബിന്‍ തുടര്‍ന്നുള്ള ചിത്രങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സൗബിന്‍ മുഖ്യവേഷത്തില്‍ എത്തിയ കുമ്പളങ്ങി സൂപ്പര്‍ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയിലും സൗബിന്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. 2005 ല്‍ പുറത്തിറങ്ങിയ ഉടയോനാണ് ഭദ്രന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങളെ കേള്‍ക്കും; സഖാക്കള്‍ക്ക് നിര്‍ഭയം അഭിപ്രായം പറയാം'; ദയനീയ തോല്‍വിയില്‍ സമഗ്ര പഠനത്തിന് സിപിഎം

ഇടയ്ക്കിടെ കണ്ണു തിരുമ്മാറുണ്ടോ? നേത്രാരോഗ്യത്തെ ബാധിക്കുന്ന 5 ശീലങ്ങൾ

നല്ല ഉറക്കത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പില്‍ വീണ്ടും മാറ്റം

ഗവർണറെ കണ്ട് വിജയ്; സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു, പിഎംകെയും പിന്തുണയ്ക്കും?

SCROLL FOR NEXT