Entertainment

ഭയവും ദുരൂഹതയും നിറച്ച് കപ്പലെത്തുന്നു ; പേടിപ്പിക്കാന്‍ 'ഭൂത്' , ടീസര്‍

കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : പ്രേക്ഷകരെ ഭയത്തിന്റെ നെറുകയിലെത്തിക്കാന്‍ ഭൂത് വരുന്നു. വിക്കി കൗശാല്‍ പ്രധാനവേഷത്തിലെത്തുന്ന ഭൂത്; ദ ഹോണ്ടഡ് ഷിപ്പ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഭൂമി പഡ്‌നേക്കറാണ് ചിത്രത്തിലെ നായിക. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമാണ് ഭൂത്.

ഭാനുപ്രതാപ് സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ് കപൂറും, അശുതോഷും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. പ്രശാന്ത് പിള്ള, രാം സമ്ബത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

58 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറാണ് ഇപ്പോള്‍ ശദ്ധ നേടിയിരിക്കുന്നത്. ഒരു കപ്പലിലാണ് കഥ നടക്കുന്നത്. ഫെബ്രുവരി 21 ന് ചിത്രം പുറത്തിറങ്ങും. രണ്ട് ഭാഗങ്ങളിലായാണ് സിനിമ തീയേറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംകെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍; ജി ദേവരാജന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി

ബാലറ്റിലേക്ക് തിരികെ പോകണം; പൈലറ്റിനെ സഹപൈലറ്റ് കുത്തി, പിന്നാലെ ഫ്‌ലൈദുബൈ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശബരിമല ഇ-ടെന്‍ഡര്‍ വിവരങ്ങള്‍ ചോര്‍ത്തി; ഹെഡ് ക്ലര്‍ക്കിന് സസ്പെന്‍ഷന്‍

'ഞങ്ങളെ കാത്തിരുന്നത് വലിയ സന്തോഷം; കെഎസ്ആര്‍ടിസിക്ക് ഇത് നല്ല കാലം!; മൂന്നാമത്തെ ബസ് വാങ്ങാന്‍ 40 ലക്ഷം'

ടിപിയെ എന്തിനാണ് വെട്ടിക്കൊന്നത്?; പിണറായി ഇതുവരെ കാരണം പറഞ്ഞിട്ടില്ല; കഠോര ഹൃദയന്‍; വിമര്‍ശനവുമായി ജി സുധാകരന്‍