Entertainment

ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ നീക്കം ചെയ്തു, സ്വാതി റെഡ്ഡി വിവാഹ മോചനത്തിനൊരുങ്ങുന്നു?; പ്രതികരിച്ച് നടി 

മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് ഊഹാപോഹങ്ങൾക്ക് നടി വിരാമമിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹ മോചനത്തിനൊരുങ്ങുന്നു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് നടി സ്വാതി റെഡ്ഡി. ഭര്‍ത്താവ് വികാസ് വാസുവിനൊപ്പമുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഒടുവിൽ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. 

മറ്റൊരു വിഡിയോ പോസ്റ്റ് ചെയ്താണ് ഊഹാപോഹങ്ങൾക്ക് നടി വിരാമമിട്ടത്. ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകളെല്ലാം ആര്‍കൈവിലേക്ക് മാറ്റിയതാണ് പുതിയ വിഡിയോയിൽ കാണിക്കുന്നത്. 2012ൽ ഇൻസ്റ്റഗ്രാമിൽ ആദ്യം അപ്‌ലോഡ് ചെയ്ത ഫോട്ടോ അടക്കം ആര്‍കൈവിലേക്ക് മാറ്റിയിരിക്കുന്നത് നടി വിഡിയോയിലൂടെ പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നുണ്ട്. ‘ഹാരിപോര്‍ട്ടര്‍’ സിനിമയിലെ ഹാരിപോര്‍ട്ടറും ഡോബിയുമായുള്ള സംഭാഷണമായിട്ടാണ് വിഡിയോയുടെ അടിക്കുറിപ്പ്. 

‘കം ആൻഡ് ഗോ റൂം, ഈ മുറിക്കുള്ളിൽ ആവശ്യമുള്ളപ്പോൾ മാത്രമാണ് കയറാൻ സാധിക്കുക. നമ്മുടെ സാധനങ്ങളൊക്കെ അവിടെ തന്നെ ഉണ്ടാകും. ചിലപ്പോൾ ഉണ്ടാകില്ല. കയറുന്ന ആളുടെ ആവശ്യത്തിന് അനുസരിച്ച് റൂമിലുള്ള സാധനങ്ങള്‍ പ്രത്യക്ഷപ്പെടും'.സ്വാതി കുറിച്ചു.  

2018ലായിരുന്നു സ്വാതി പൈലറ്റായ വികാസ് വാസുവിനെ വിവാഹം ചെയ്തത്. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ