Entertainment

മകളുടെ കാമുകനെക്കുറിച്ച് സെയ്ഫ് അലി ഖാന്‍, 'അവള്‍ക്ക് ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും'

നല്ല ആളുകളേയും സാറ ഇഷ്ടപ്പെടുന്നതെന്നും കാര്‍ത്തിക്കിനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും എന്നാണ് സെയ്ഫ് പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാനും നടന്‍ കാര്‍ത്തിക് ആര്യനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഇപ്പോള്‍ മകളുടെ പ്രണയത്തെക്കുറിച്ചും കാമുകന്‍ കാര്‍ത്തിക് ആര്യനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് സെയ്ഫ് അലി ഖാന്‍. നല്ല ആളുകളേയും സാറ ഇഷ്ടപ്പെടുന്നതെന്നും കാര്‍ത്തിക്കിനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും എന്നാണ് സെയ്ഫ് പറഞ്ഞത്.

സാറ വളരെ നല്ല വ്യക്തിയാണ്. എന്താണ് വേണ്ടത് എന്ന് വ്യക്തമായി അവള്‍ക്കറിയാം. സാധാരണ നല്ല ആളുകളെയാണ് അവള്‍ ഇഷ്ടപ്പെടുന്നത്. അവളില്‍ എനിക്ക് വിശ്വാസമുള്ളതിനാല്‍ കാര്‍ത്തിക് നല്ല വ്യക്തിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അവള്‍ക്ക് അവനെ ഇഷ്ടമായെങ്കില്‍ അവന്‍ നല്ലവനായിരിക്കും' സെയ്ഫ് പറഞ്ഞു.

കോഫി വിത്ത് കരണില്‍ എത്തിയപ്പോഴാണ് ആദ്യമായി സാറയും കാര്‍ത്തിക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സെയ്ഫ് പ്രതികരിക്കുന്നത്. സാറയോട് കാര്‍ത്തിക്കുമായി എന്താണ് എന്ന ചോദ്യത്തിന് അവന് പണമുണ്ടോ? എങ്കില്‍ ഇവളെ എടുക്കാം എന്നാണ് തമാശയായി അസിഫ് പറഞ്ഞത്. അതിന് മുന്‍പ് ഷോയില്‍വെച്ച് കാര്‍ത്തിക്കിനോടുള്ള ക്രഷ് തുറന്നു പറഞ്ഞതോടെയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആജ് കല്ലിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. 2020 വാലന്‍ഡൈന്‍സ് ദിനത്തില്‍ ചിത്രം തീയെറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി