Entertainment

മകളുടെ ചിത്രം പങ്കുവച്ച് അസിന്‍; ബൈക്കര്‍ ലുക്കില്‍ സ്റ്റൈലായി പോസ് ചെയ്ത് അറിന്‍ (ചിത്രങ്ങള്‍ കാണാം) 

മകള്‍ക്ക് പതിനെട്ട് മാസമായെന്ന് കുറിച്ചാണ് അസിന്‍ ചിത്രം പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും തെന്നിന്ത്യന്‍ സുന്ദരി അസിന്‍ തോട്ടുങ്കലിന് ഇപ്പോഴും ആരാധകരേറെയാണ്. അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകര്‍ ആവേശത്തോടെ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ ഒന്നരവയസ്സുകാരി മകള്‍ അറിന്റെ ചിത്രമാണ് അസിന്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. മകള്‍ക്ക് പതിനെട്ട് മാസമായെന്ന് കുറിച്ചാണ് അസിന്‍ ചിത്രം പങ്കുവച്ചത്. 

ബൈക്കില്‍ സ്റ്റൈലായി പോസ് ചെയ്തിരിക്കുന്ന അറിനെയാണ് ചിത്രത്തില്‍ കാണാനാകുക. ജീന്‍സും ജാക്കറ്റും ധരിച്ച് ഒപ്പമൊരു ബൂട്ട്‌സുമായി കിടു ലുക്കിലാണ് അറിന്‍. ഇതിനൊപ്പം ഏവിയേറ്റര്‍ സണ്‍ഗ്ലാസും ചേര്‍ന്നപ്പോള്‍ സംഗതി സ്‌റ്റൈലായി. 

മകള്‍ ജനിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ അസിന്‍ പങ്കുവയ്ക്കുന്നതിലേറെയും അറിന്റെ വിശേഷങ്ങളാണ്. അറിന്റെ ഒന്നാം ജന്മദിനത്തിന് പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ കുഞ്ഞിക്കുറുമ്പത്തിയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ക്രിസ്മസിന് സാന്റാക്ലോസ് വേഷത്തിലും അറിന്‍ അമ്മയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിറഞ്ഞു. 

2016 ജനുവരിയിലാണ് അസിന്റെയും മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെയും വിവാഹം നടന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT