Entertainment

മകളുടെ വെബ് സീരിസിൽ നായകനാകാൻ ചിരഞ്ജീവി? ലോക്ക്ഡൗണിന് ശേഷം ഡിജിറ്റൽ അരങ്ങേറ്റത്തിനൊരുങ്ങി താരം 

മകള്‍ സുഷ്മിത കൊനിഡെല്ല ഒരുക്കുന്ന വെബ്‌സീരിസില്‍  താരം നായകനായി എത്തും

Author : സമകാലിക മലയാളം ഡെസ്ക്

വെബ് സീരിസിൽ നായകനാകാൻ ഒരുങ്ങി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി. മകള്‍ സുഷ്മിത കൊനിഡെല്ല ഒരുക്കുന്ന വെബ്‌സീരിസില്‍  താരം നായകനായി എത്തും എന്നാണ് പുതിയ റിപ്പോർട്ടുകൾ. 

പദ്ധതികള്‍ എല്ലാം ശരിയായി നടക്കുകയാണെങ്കില്‍ ലോക്ഡൗണിന് ശേഷം താൻ ഒരു വെബ് സീരിസില്‍ പ്രവര്‍ത്തിക്കും എന്ന് ചിരഞ്ജീവി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സുഷ്മിതയാകട്ടെ താന്‍ ഒരുക്കുന്ന വെബ് സീരിസിലേക്ക് നായകനെ തേടുന്ന തിരക്കിലുമാണ്. ഇതോടെ ചിരഞ്ജീവി ഡിജിറ്റല്‍ രംഗത്തേക്കെത്തുകയാണെന്ന വാർത്തകളും എത്തി. 

കൊരട്ടാല ശിവ ഒരുക്കുന്ന ‘ആചാര്യ’ ആണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. കാജല്‍ അഗര്‍വാള്‍, രാം ചരണ്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലോക്ഡൗണിനെ തുടര്‍ന്ന് ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT