Entertainment

മകളെ പേടിച്ച് ഞാന്‍ എന്റെ പഴയ സിനിമകള്‍ കാണാറില്ല: ചിപ്പി മനസ് തുറക്കുന്നു

'കാറ്റ് വന്ന് വിളിച്ചപ്പോള്‍' എന്ന ചിത്രത്തിലും ചിപ്പി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ലയാളികള്‍ക്കെന്നും പ്രത്യേകമായൊരു ഇഷ്ടമാണ് നടി ചിപ്പിയോട്. മമ്മൂട്ടിയുടെ മകളായി പാഥേയത്തിലും മോഹന്‍ലാലിന്റെ സഹോദരിയായി സ്ഫടികത്തിലും വേഷമിട്ട ഈ അഭിനേത്രിയെ പ്രേഷകര്‍ക്ക് മറക്കാനാവുമെന്ന് തോന്നുന്നില്ല. 'കാറ്റ് വന്ന് വിളിച്ചപ്പോള്‍' എന്ന ചിത്രത്തിലും ചിപ്പി മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

അന്യഭാഷാ ചിത്രങ്ങളിലും ചിപ്പി അഭിനയിച്ചിരുന്നു. കന്നഡയില്‍ മാത്രം 50 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. സഹോദരിയായും കാമുകിയായും നിറഞ്ഞുനിന്ന അഭിനേത്രി പില്‍ക്കാലത്ത് മിനിസ്‌ക്രീനിലേക്ക് ചുവട് മാറ്റുകയായിരുന്നു. കാറ്റ് വന്ന് വിളിച്ചപ്പോള്‍ എന്ന മലയാള ചിത്രത്തിലായിരുന്നു ഒടുവിലായി അഭിനയിച്ചത്. ഇതിന് ശേഷമായിരുന്നു വിവാഹം.

ഇപ്പോള്‍ സീരിയലില്‍ സജീവമായി അഭിനയിക്കുന്നുണ്ട് ചിപ്പി. അതിനിടെ തന്റെ പഴയകാല സിനിമകളെക്കുറിച്ചും നടി മനസ് തുറക്കുകയാണ്. തന്റെ സിനിമ ടിവിയില്‍ വന്നാല്‍ ചാനല്‍ മാറ്റാറാണ് പതിവെന്ന് ചിപ്പി പറയുന്നു. അതിന് കാരണം മറ്റൊന്നുമല്ല. അന്നത്തെ തന്റെ ലുക്കിനെക്കുറിച്ചും വസ്ത്ര ധാരണത്തെക്കുറിച്ചുമെല്ലാം മകള്‍ കളിയാക്കാറുള്ളതിനാല്‍ ആണത്. 

'അന്ന് അപൂര്‍വ്വം ചില സിനിമകളില്‍ മാത്രമേ ചുരിദാര്‍ ധരിച്ചിട്ടുള്ളൂ. അന്നത്തെ തന്റെ അഭിനയത്തെക്കുറിച്ചും ലുക്കിനെക്കുറിച്ചുമൊക്കെ അവള്‍ വിമര്‍ശിക്കാറുണ്ട്. താനില്ലാത്തപ്പോഴാണ് അവള്‍ സിനിമ മുഴുനായും കണ്ടത്. മകളെ പേടിച്ചാണ് സ്വന്തം സിനിമ കാണാത്തത്'- ചിപ്പി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT