Entertainment

മക്കളെ വേണമെനിക്ക്, പക്ഷേ അവരുടെ അമ്മയെ വേണ്ട! കല്യാണത്തെ കുറിച്ച് ആലോചിക്കുന്നു പോലുമില്ലെന്ന് സല്‍മാന്‍ ഖാന്‍

കല്യാണപ്രായമൊക്കെ ആയില്ലേയെന്ന ചോദ്യത്തിന് അധികമാരും നല്‍കാത്ത ഒരു ഉത്തരവും സല്‍മാന്റെ കയ്യിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

വയസ് 53 ആയെങ്കിലും ബിടൗണിലെ ചുള്ളന്‍ പയ്യനാണ് ഇപ്പോഴും സല്‍മാന്‍ ഖാന്‍. കല്യാണപ്രായമൊക്കെ ആയില്ലേയെന്ന ചോദ്യത്തിന് അധികമാരും നല്‍കാത്ത ഒരു ഉത്തരവും സല്‍മാന്റെ കയ്യിലുണ്ട്. എനിക്ക് കുട്ടികളെ വേണം എന്നുണ്ട്, പക്ഷേ അവരുടെ അമ്മയെ വേണ്ട. കുട്ടികള്‍ക്ക് അങ്ങനെ ആവില്ലല്ലോ. അതുകൊണ്ട് കല്യാണത്തെ കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നേ ഇല്ലെന്നും താരം മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

സുഹൃത്തുക്കളായ ഷാരൂഖിനെയും ആമിറിനെയും പോലെ സല്‍മാന്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ചേക്കുമെന്ന തരത്തില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

 'ഭാരത്' ആണ് സല്‍മാന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കൊറിയന്‍ ചിത്രമായ 'ആന്‍ ഓഡ് ടു മൈ ഫാദറി'ന്റെ റീമേക്കാണ് ഭാരത്. ഒരു സാധാരണക്കാരന്റെ ജീവിതത്തിലൂടെ രാജ്യത്തിന്റെ ചരിത്രം പറയുന്ന രീതിയിലേക്കാണ് ചിത്രം മാറ്റിയിരിക്കുന്നത്. കത്രീനയും സല്‍മാനും ഒന്നിച്ചഭിനയിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരും പ്രത്യേകത. ജൂണ്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി