Entertainment

മക്കള്‍ സെല്‍വത്തിനൊപ്പം മകനും: സിന്ധുബാദ് ട്രെയിലര്‍ കാണാം

എസ്‌യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി അജ്ഞലിയാണ് നായിക. 

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയുടെ മകനും വെള്ളിത്തിരയിലേക്ക്. സേതുപതിയുടെ മകന്‍ സൂര്യ വിജയ് സേതുപതിയാണ് താരത്തിന്റെ പുതിയ ചിത്രം 'സിന്ധുബാദി'ലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. എസ്‌യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി അജ്ഞലിയാണ് നായിക. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

എസ്‌യു അരുണ്‍കുമാറും വിജയ് സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'സിന്ധുബാദ്'. റൊമാന്റിക് ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന്റെ ട്രെയിലറില്‍ അജ്ഞലിയും മകന്‍ സൂര്യയും പ്രത്യക്ഷപ്പെടുന്നുണ്ട്. 45 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പ്രണയവും ആക്ഷനുമൊക്കെയായി ആകാംക്ഷ നിറക്കുന്നുണ്ട്.  

'പണ്ണിയാരും പത്മിനിയും', 'സേതുപതി' എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍കുമാറും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുകയാണ് 'സിന്ധുബാദി'ലൂടെ. വന്‍സന്‍ മൂവീസ്, കെ പ്രൊഡക്ഷന്‍ എന്നിവയുടെ ബാനറില്‍ എസ്എന്‍ രാജരാജനും ഷാന്‍ സുദര്‍ശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലിന്‍ക, വിവേക് പ്രസന്ന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 21 ന് ചിത്രം തിയേറ്ററുകളിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT