Entertainment

മക്കള്‍ക്കൊപ്പം അഡ്വഞ്ചറസായി ഹൃതിക് റോഷന്‍; വൈറലായി താരത്തിന്റെ വീഡിയോ 

സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗസ്റ്റാഡിലാണ് മൂവര്‍ സംഘത്തിന്റെ അവധിയാഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ക്കളായ രഹാനും റിഥാനുമൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡ് ദിനങ്ങള്‍ ആഘോഷമാക്കുകയാണ് ബോളിവുഡ് താരം ഹൃതിക് റോഷന്‍. സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഗസ്റ്റാഡിലാണ് മൂവര്‍ സംഘത്തിന്റെ അവധിയാഘോഷം. പതിവുപോലെതന്നെ യാത്രയുടെ ദൃശ്യങ്ങളും വീഡിയോകളും താരം ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നുമുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലായി പുറത്തുവിട്ട വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 

മക്കള്‍ക്കൊപ്പം ഹൃതിക് റോക്ക് ക്ലൈംബിങ് നടത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സുന്ദരമായ ദിനങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ ഷെയര്‍ ചെയ്തിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാമിലെ തന്റെ ഔദ്യോഗിക പേജിലൂടെ ഹൃതിക് പങ്കുവച്ച വീഡിയോ ഇതിനോടകം ലക്ഷകണക്കിനാളുകളാണ് കണ്ടുകഴിഞ്ഞത്. 

ഭാര്യ സൂസൈനുമായി ഹൃതിക് വേര്‍പിരിഞ്ഞെങ്കിലും അടുത്ത സൗഹൃദം തുടരുന്ന ഇരുവരും മക്കള്‍ക്കായി പലപ്പോഴും ഒത്തുകൂടാറുണ്ട്. ഇക്കുറി പക്ഷെ സ്വിറ്റ്‌സര്‍ലാന്‍ഡ് യാത്രയില്‍ സൂസൈന്‍ ഇവര്‍ക്കൊപ്പമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസിലാകുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ