Entertainment

'മഞ്ജു പത്രോസിന്റെ വീട്ടില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് രജിത് കുമാര്‍', വ്യാജവാർത്തയ്ക്കെതിരെ നടി; വിഡിയോ 

ഇത്തരം പ്രവർത്തികളെ നിയമപരമായി നേരിടുകയാണെന്നും വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് മഞ്ജു

സമകാലിക മലയാളം ഡെസ്ക്

സിനിമ-സീരിയൽ രം​ഗത്ത് തിളങ്ങിനിൽക്കുന്ന താരമാണ് മഞ്ജു പത്രോസ്. അടുത്തിടെ ഒരു പ്രമുഖ റിയാലിറ്റി ഷോയിൽ മത്സരാർത്ഥി ആയി എത്തിയതോടെ താരം കൂടുതൽ വാർത്തകളിൽ നിറഞ്ഞു. ഷോയിൽ പങ്കെടുക്കവേ താരത്തിനെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായി. മത്സരം പുർത്തിയാക്കി തിരിച്ചെത്തിയിട്ടും മഞ്ജുവിനെതിരെയുള്ള ആക്രമണങ്ങൾക്ക് സൈബർ ലോകത്ത് കുറവുണ്ടായില്ല. ഇതിനെതിരെ പലതവണ രം​ഗത്തെത്തിയിട്ടുള്ള താരം ഇപ്പോഴിതാ വീണ്ടും താനുമായി ബന്ധപ്പെട്ട് പുറത്തുവന്ന വ്യാജവാർത്തക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 

സഹമത്സരാർത്ഥിയായ രജിത് കുമാറുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് മഞ്ജുവിന് ഹേറ്റേഴ്സിനെ സമ്മാനിച്ചത്. ഇപ്പോഴിതാ കൊറോണ കാലത്ത് രജിത് മഞ്ജുവിന്റെ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു എന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. എന്നാൽ ഈ വാർത്ത സത്യമലെന്നും ഇത്തരം പ്രവർത്തികളെ നിയമപരമായി നേരിടുകയാണെന്നും വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.

മ‍ഞ്ജു ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയും കുറിപ്പും

ഒരു മര്യാദയൊക്കെ വേണ്ടേടെയ്..??
കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ...
ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്??
നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല.. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT