Entertainment

'മഞ്ജുവിനായി കുപ്പായം തുന്നി പ്രിയ കൂട്ടുകാരി'; ന്യൂലുക്കില്‍ സൂപ്പര്‍ സുന്ദരിയെന്ന് ആരാധകര്‍

പ്രാണയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജുവാര്യര്‍. മലയാളതനിമയുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. മോഡേണ്‍ ലുക്കിലുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. വയലറ്റ് കളര്‍ കോമ്പിനേഷനിലുള്ള ഡിസൈനര്‍ സ്‌കേട്ടും ടോപ്പും ഓവര്‍ക്കോട്ടുമണിഞ്ഞ് അതിസുന്ദരിയായാണ് മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൂര്‍ണിമ ഇന്ദ്രജിത്താണ് മഞ്ജുവിന്റെ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മുംബൈ ചലച്ചിത്രമേളയില്‍ 'മൂത്തോന്റെ' പ്രദര്‍ശനം കാണാനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ ഈ സ്‌റ്റൈലന്‍ ലുക്ക്. പ്രാണയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

യഥാര്‍ത്ഥ ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും പൂര്‍ണിമ ഇന്ദ്രജിത്തും. സംയുക്ത വര്‍മ, ഗീതുമോഹന്‍ദാസ് എന്നിവരും ഇരുവരുടെയും സുഹൃത്തുക്കളാണ്. തങ്ങളുടെ കൂട്ടുകാരി ഗീതുവിന്റെ ചിത്രം മുംബൈ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സാക്ഷിയാവാനാണ് മഞ്ജുവും പൂര്‍ണിമയും മുംബൈയിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT