Entertainment

മഞ്ജുവിന്റെ മുഖത്ത് ചവിട്ടി യാത്രക്കാര്‍: 'കയറ്റത്തിന്റെ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ എസ്. ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ജു വാര്യര്‍- സനല്‍കുമാര്‍ ശശിധരന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് 'കയറ്റം' (അഹര്‍). അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലൂടെയുള്ള ട്രെക്കിങ്ങാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോള്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. പോസ്റ്റര്‍ മഞ്ജു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. 

റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ടൈഗര്‍ പുരസ്‌കാരം നേടിയ എസ് ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലക്കും ശേഷം, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. നിവ് ആര്‍ട്ട് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജോസഫ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍ എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇവരെക്കൂടാതെ സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഹിമാചല്‍ പ്രദേശിലെത്തിയ മഞ്ജുവും സംഘവും കനത്ത മഴയിലും മണ്ണിടിച്ചിലിലും കുടുങ്ങിയത് വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT