Entertainment

'മദ്യപിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മോശക്കാരിയാകുമോ?' ശ്രീദേവിയെക്കുറിച്ച് അസംബന്ധം പറയുന്നത് നിര്‍ത്തണമെന്ന് ഖുശ്ബു

ശ്രീദേവിയും കമലഹാസനും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തെ ആഘോഷമാക്കി മാറ്റിയ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി ഖുശ്ബു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ശ്രീദേവിയാണ്. അവരുടെ ജീവിതത്തെക്കുറിച്ച് അനാവശ്യ വാര്‍ത്തകള്‍ കൊടുത്ത മാധ്യമങ്ങളെയാണ് താരം വിമര്‍ശിച്ചത്. ശ്രീദേവിയും കമലഹാസനും തമ്മില്‍ ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ ചില തമിഴ് മാധ്യമങ്ങള്‍ വാര്‍ത്തകൊടുത്തിരുന്നു. ഇത് കൂടാതെ ശ്രീദേവിയുടെ മദ്യപാനവും അവര്‍ വാര്‍ത്തയാക്കി. 

ഇതാണ് ഖുശ്ബുവിനെ ചൊടിപ്പിച്ചത്. ശ്രീദേവിയുടെ പ്രതിച്ഛായ നശിപ്പിക്കാന്‍ എന്തിനാണ് ഇത്തരം ഇല്ലാക്കഥകള്‍ പടച്ചുവിടുന്നതെന്ന് അവര്‍ ചോദിച്ചു. മദ്യപിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മോശം വ്യക്തിയാകുമോ?  ശ്രീദേവിയെക്കുറിച്ച് അനാവശ്യം പറയുന്നത് നിര്‍ത്തണം അവര്‍ പറഞ്ഞു. 

മാധ്യമ വാര്‍ത്തകള്‍ക്കെതിരേ കമലഹാസനും രംഗത്തെത്തി. ശ്രീദേവി തന്റെ സഹോദരിയെപ്പോലെയാണെന്നും അവരുടെ കുടുംബവുമായി തനിക്ക് നല്ലബന്ധമാണുള്ളതെന്നും കമലഹാസന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു