Entertainment

മദ്യപിച്ചെത്തി തെലുങ്ക് താരത്തെ മര്‍ദിച്ചു; നടന്‍ വിമലിനെതിരേ കേസെടുത്തു, ഒളിവില്‍

വിമലും സുഹൃത്തുക്കളും ചേര്‍ന്ന് അഭിഷേകിനെ തല്ലിച്ചതക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തെലുങ്ക് താരത്തെ അക്രമിച്ച കേസില്‍ നടന്‍ വിമലിനെതിരേ പൊലീസ് കേസെടുത്തു. തെലുങ്ക് നടന്‍ അഭിഷേകിനെ മദ്യലഹരിയില്‍ മര്‍ദിച്ചെന്നാണ് കേസ്. വിമലിനെക്കൂടാതെ മൂന്ന് പേരെക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ചെന്നൈയിലെ വിരുമ്പാക്കത്തെ സ്വകാര്യ ഗസ്റ്റ് ഹൗസിലാണ് സംഭവമുണ്ടായത്. 

വിമലും സുഹൃത്തുക്കളും തെലുങ്ക് നടന്‍ അഭിഷേകും ഇവിടെയാണ് താമസിക്കുന്നത്. ചെറിയ പ്രശ്‌നത്തിന്റെ പേരിലാണ് ഇരുവരും തമ്മില്‍ അടിപിടികൂടിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. വിമലും സുഹൃത്തുക്കളും വരുമ്പോള്‍ റിസപ്ഷനില്‍ സോഫയിലിരുന്ന് ഫോണില്‍ സംസാരിക്കുകയായിരുന്ന അഭിഷേക്. തന്നെ ഗൗനിക്കാതെയുള്ള അഭിഷേകിന്റെ ഫോണ്‍വിളിയില്‍ പ്രകോപിതനായ വിമല്‍ ഇത് ചോദ്യം ചെയ്തു. ആദ്യം വാക്കു തര്‍ക്കവും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. 

വിമലും സുഹൃത്തുക്കളും ചേര്‍ന്ന് അഭിഷേകിനെ തല്ലിച്ചതക്കുകയായിരുന്നു. കണ്ണുകള്‍ക്കും മുഖത്തിനും സാരമായി പരിക്കേറ്റ അഭിഷേകിനെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് വിമലിനും സുഹൃത്തുക്കള്‍ക്കമെതിരെ പരാതി റജിസ്റ്റര്‍ ചെയ്യുന്നത്. സംഭവശേഷം വിമല്‍ ഒളിവിലാണ്. നടനു വേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ് വിരുമ്പാക്കം പോലീസ്. വിമല്‍ അഭിഷേകിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്.

പസങ്ക, കളവാണി, കളകളപ്പ്, ഇവനുക്ക് എങ്കയോ മാച്ചം ഇരുക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിമല്‍. അതിനു മുമ്പ് വിജയ്‌ക്കൊപ്പം ഗില്ലി, കുരുവി എന്നീ ചിത്രങ്ങളില്‍ ചെറു വേഷങ്ങളിലെത്തിയിരുന്നു. വരലക്ഷ്മി ശരത്കുമാര്‍ നായികയാകുന്ന കന്നിരാസി, കളവാണി 2, രെണ്ടാവതു പടം എന്നിവയാണ് ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT