Entertainment

'മനസ് യൗവനസുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ല'; ലക്ഷ്മി ഗോപാലസ്വാമി

പ്രായം മനസിലാണെന്നും മനസ് യൗവന സുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ലെന്നും ലക്ഷ്മി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിക്ക് വിക്കിപീഡിയയുടെ കണക്ക് ശരിയാണെങ്കില്‍ ഈ വര്‍ഷം 49 വയസ്സ് പൂര്‍ത്തിയാവുന്നു. 50 ലേക്ക് കടക്കുന്നുവെന്ന് സാരം. അന്‍പത് വയസ്സ് എത്തുന്നതോടെ ഒരു വ്യക്തിയുടെ ശരാശരി ആയുസിന്റെ മൂന്നില്‍ രണ്ട് ഭാഗം പിന്നിടുകയാണ്. എന്നിട്ടും ലക്ഷ്മി ഇതുവരെ തനിക്ക് യോജിച്ച ഒരു പുരുഷനെ കണ്ടെത്തിയിട്ടില്ല. എന്നു കരുതി വിവാഹത്തോട് ലക്ഷ്മിക്ക് അലര്‍ജിയൊന്നുമില്ല.

രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം യോജിക്കുന്ന ആളായിരിക്കണം ജീവിത പങ്കാളിയെന്നാണ് അവരുടെ സങ്കല്‍പ്പം. അത്തരമൊരാളെ കണ്ടെത്തിയാല്‍ ഏത് നിമിഷവും വിവാഹജീവിതത്തിന് താന്‍ ഒരുക്കമാണെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ അങ്ങനെയൊരാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും  അവര്‍ പരിതപിക്കുന്നു. എന്തായാലും ഈ പ്രായത്തിലും പുതിയ പെണ്‍കുട്ടികളെക്കാളും സുന്ദരിയും ഊര്‍ജ്ജ്വസ്വലയുമാണ് അവര്‍.

വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിക്കുന്നു. അതിനൊപ്പം സ്വദേശത്തും നൃത്തപരിപാടികള്‍ അവതരിപ്പിക്കുന്നു. പ്രായം മനസിലാണെന്നും മനസ് യൗവന സുരഭിലമെങ്കില്‍ ശരീരം ഒന്നിനും തടസമല്ലെന്നും ലക്ഷ്മി പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT