Entertainment

മനീഷ് പാണ്ഡെ വിവാഹിതനാകുന്നു; വധു ചലച്ചിത്ര താരം ആശ്രിത

നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റനാണ് മനീഷ് പാണ്ഡെ.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ആശ്രിത ഷെട്ടിയാണ് വധുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ രണ്ടിന് മുംബൈയില്‍ വെച്ച് ഇവരുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ ക്യാപ്റ്റനാണ് മനീഷ് പാണ്ഡെ. 2015ലാണ് പാണ്ഡെ ആദ്യമായി ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത്. 23 ഏകദിനങ്ങളിലും 31 ട്വന്റി20കളിലും ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറിയും സഹിതം 23 ഏകദിനങ്ങളില്‍നിന്ന് 36.66 റണ്‍സ് ശരാശരിയില്‍ 440 റണ്‍സ് നേടിയിട്ടുണ്ട്. 

അറിയപ്പെടുന്ന തെന്നിന്ത്യന്‍ അഭിനേത്രിയായ ആശ്രിത ഷെട്ടി, മോഡല്‍ കൂടിയാണ്. തുളു സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. ഉദയം എന്‍എച്ച് 4, ഒരു കന്നിയും മൂന്ന് കളവാണികളും, ഇന്ദ്രജിത്ത് തുടങ്ങിയ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പുതുമുഖ നായകനൊപ്പമുള്ള നാന്‍ താന്‍ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്