Entertainment

'മന്നത്തെ ഒരു മുറി വാടകക്കു വേണം, എത്ര രൂപയാവും?'; ആരാധകന് മറുപടിയുമായി ഷാരുഖ് ഖാന്‍

ഷാരുഖാനും അത്രത്തോളം പ്രിയപ്പെട്ട ആ വീട്ടിലെ ഒരു മുറി വാടകക്കു ചോദിച്ചാല്‍ താരത്തിന്റെ മറുപടി എന്താവും

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് താരം ഷാരുഖ് ഖാനോളം തന്നെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ് അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ മന്നത്ത്. സൂപ്പര്‍താരത്തെ ഒരു നോക്കു കാണാന്‍ മന്നത്തിന്റെ മുന്നില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്ന ആരാധകര്‍ നിരവധിയാണ്. കൂടാതെ എല്ലാ ബര്‍ത്ത്‌ഡേക്കും മന്നത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്യാറുണ്ട്. ഷാരുഖാനും അത്രത്തോളം പ്രിയപ്പെട്ട ആ വീട്ടിലെ ഒരു മുറി വാടകക്കു ചോദിച്ചാല്‍ താരത്തിന്റെ മറുപടി എന്താവും. ട്വിറ്ററിലൂടെ തന്റെ ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സൈബര്‍ലോകം ഏറ്റെടുക്കുന്നത്.

ട്വിറ്ററില്‍ ആസ്‌ക് മീ എനിതിങ്ങിലൂടെയാണ് ഒരു ആരാധകന് വീട്ടിലെ ഒരു മുറി വാടകക്കു ചോദിച്ചത്. 'സാര്‍, മന്നത്തില്‍ ഒരു മുറി വാടകക്കു വേണമായിരുന്നു, എത്ര രൂപയാവും എന്നായിരുന്നു ചോദ്യം?' 30 വര്‍ഷത്തെ കഠിനാധ്വാനം വേണ്ടിവരും എന്നാണ് താരം ഇതിന് മറുപടിയായി കുറിച്ചത്.

ഇതു കൂടാതെ നിരവധി ചോദ്യങ്ങള്‍ക്കും താരം ഉത്തരം പറഞ്ഞിരുന്നു. 20 ചോദ്യം മാത്രം ചോദിക്കാന്‍ പാടുള്ളൂവെന്നും കാരണം തനിക്ക് ഷേവ് ചെയ്യാന്‍ പോകേണ്ടതുണ്ടെന്നുമായിരുന്നു ആസ്‌ക് മീ എനിതിങ് സെഷന് തുടക്കമിട്ട് താരം കുറിച്ചത്. കെമിസ്ട്രി വിദ്യാര്‍ത്ഥികള്‍ക്ക് എന്തെങ്കിലും ഉപദേശം കൊടുക്കാനുണ്ടോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് രസകരമായാണ് താരം മറുപടി നല്‍കിയത്. ഈ ചോദ്യം താന്‍ കെമിസ്ട്രി ടീച്ചര്‍ അയക്കുകയാണെന്ന് കുറിച്ച് നടി സുസ്മിത സെന്നിനെ താരം ടാഗ് ചെയ്തു. മകന്‍ അബ്‌റാമില്‍ നിന്ന് എന്താണ് പഠിച്ചത് എന്ന ചോദ്യത്തിന് നിങ്ങള്‍ വിഷമിച്ചിരിക്കുകയോ വിശന്നിരിക്കുകയോ ദേഷ്യപ്പെട്ടിരിക്കുകയോ ആണെങ്കില്‍ ഇഷ്ടമുള്ള വിഡിയോ ഗെയിം കളിച്ചുകൊണ്ട് കുറച്ചു കരയുക എന്നായിരുന്നു താരത്തിന്റെ മറുപടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT