Entertainment

മമ്മൂക്കയുടെ ക്ലിക്കിൽ കുഞ്ഞുമറിയത്തിന്റെ മനോഹര ചിത്രം; വൈറൽ

പേരക്കുട്ടി മറിയം അമീറ സൽമാനോടൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്കഡൗൺ കാലത്ത് സിനിമാതാരങ്ങളിൽ അധികവും കുടുംബവുമൊത്ത് സമയം ചിലവിടുന്ന വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. പഴയകാല ഓർമ്മകൾ പങ്കുവച്ചും പാചകം പരീക്ഷിച്ചുമൊക്കെ ഇവർ തിരക്കൊഴിഞ്ഞ ദിനങ്ങൾ ആഘോഷിക്കുകയാണ്.  നടൻ മമ്മൂട്ടിയുടെ കാര്യവും വ്യത്യസ്തമല്ല. ഒരുപക്ഷെ സിനിമയിൽ എത്തിയതിന് ശേഷം ഇതാദ്യമായി ആയിരിക്കും ഇത്രയും കാലം വീട്ടിൽ ചിലവിടുന്നത്.

ഇപ്പോഴിതാ പേരക്കുട്ടി മറിയം അമീറ സൽമാനോടൊപ്പം സമയം ചെലവഴിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. 'ഉപ്പൂപ്പാന്റെ ക്ലിക്കിലെ ജിന്നിന്റെ മാലാഖ' എന്ന ക്യാപ്ഷനോടെയാണ് ചിത്രം വൈറലാകുന്നത്. താരത്തിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാൽ കുഞ്ഞുമറിയത്തിന്റെ ചിത്രമെടുത്തിരിക്കുന്നത് മമ്മൂട്ടി തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

 കുറച്ച് ദിവസങ്ങൾക്ക് മുൻപ് മമ്മൂട്ടി പകർത്തിയ ഏതാനും ചിത്രങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വെെറലായിരുന്നു.ലോക്ക്ഡൗൺ കാലത്ത് വീടിന് മുന്നിലെത്തിയ പക്ഷികളെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടിയെടുത്ത ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം