Entertainment

മമ്മൂട്ടി ആരാധികയുടെ കഥയില്‍ മോഹന്‍ലാലിനെ അപമാനിക്കുന്നു; വിവാദരംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടു

സോഹന്‍ലാല്‍ എന്ന പേരിലുള്ള ചിത്രത്തിന്റെ ഒഡിഷന് പോകുന്ന നായികയെയാണ് വീഡിയോയില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ആരാധികയുടെ കഥ പറയുന്ന ഇക്കയുടെ ശകടം എന്ന ചിത്രത്തിലെ ടീസര്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ അപമാനിക്കുന്ന രംഗങ്ങളുണ്ട് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ അതേ രംഗത്തിന്റെ പൂര്‍ണരൂപം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഒരു നടനേയും ആക്ഷേപിച്ചിട്ടില്ലെന്നും ചില സിനിമകളെ വിമര്‍ശിക്കുകയാണ് ചെയ്തത് എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 

'വിവാദങ്ങള്‍ ഇവിടെ മതിയാക്കാം. വിവാദമായ സീനിന്റെ പൂര്‍ണരൂപം താഴെ ഉടനെ അപ്‌ലോഡ് ചെയ്യുന്നതാണ്. ഒരു നടനെയും ആക്ഷേപിക്കാന്‍ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. സ്പൂഫ് ജോണര്‍ ഉള്ളതുകൊണ്ട് ചില സിനിമകളെ വിമര്‍ശിച്ചിട്ടുണ്ട്. ഇത് വിവാദമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കാരണം ഇതില്‍ പ്രതിപാതിക്കുന്നത് അവരെ പറ്റിയാണ്. ഇന്നലെ ഞങ്ങള്‍ കേട്ട തെറി വിളികള്‍ക്ക് ഞങ്ങള്‍ക്ക് പരാതിയില്ല. കാരണം സത്യവും വെളിച്ചവും ഒരുപ്പോലെയാണ്. മറച്ചു പിടിക്കാം.. വളച്ചൊടിക്കാം.. പക്ഷെ ഒരുനാള്‍ ഒരിടത് അത് പുറത്ത് വരും. തെറ്റിധാരണകള്‍ നമ്മുക്ക് മാറ്റാം.' അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. 

സോഹന്‍ലാല്‍ എന്ന പേരിലുള്ള ചിത്രത്തിന്റെ ഒഡിഷന് പോകുന്ന നായികയെയാണ് വീഡിയോയില്‍ കാണുന്നത്. മോഹന്‍ലാലിന്റെ ആരാധികയായി മഞ്ജു വാര്യര്‍ എത്തിയ ചിത്രം മോഹന്‍ലാലിനെ ട്രോളുന്നതാണ് രംഗമെന്ന രീതിയിലും ആരോപണം ഉയര്‍ന്നിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്ത സാജിദ് യാഹിയ ഇക്കയുടെ ശകടത്തിന്റെ ടീസറിന് എതിരേ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍ വന്നതിന് പിന്നാലെയാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഇക്കയുടെ ശകടം പ്രഖ്യാപിച്ചത്. 

രംഗം പുറത്തുവന്നതോടെ സംവിധായകനു പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. പൂര്‍ണ വീഡിയോ കണ്ടതോടെ തെറ്റിദ്ധാരണ മാറി എന്നാണ് പറയുന്നത്. നവാഗതനായ പ്രിന്‍സ് അവറാച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന