Entertainment

മമ്മൂട്ടി ദ മാസ്റ്റര്‍ ഓഫ് മാസസ്

മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ ജോഷിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചെയ്യുന്ന ചിത്രത്തിന് പേരിട്ടു. മാസ്റ്റര്‍ പീസ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പേരിന്റെ കാര്യത്തില്‍ ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം വന്നിരുന്നില്ല. എന്നാല്‍ ചിത്രത്തിന്റെ  ടൈറ്റില്‍ ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തില്‍ ജോഷിയാണ് ടൈറ്റില്‍ ലോഞ്ച് ചെയ്തത്.

ക്യാംപസ് പശ്ചാത്തലമുള്ള കഥ പറയുന്ന ചിത്രത്തില്‍ കോളജ് പ്രഫസറായാണ് മമ്മൂട്ടിയെത്തുന്നത്. കുഴപ്പക്കാരായ കുട്ടികള്‍ പഠിക്കുന്ന  കോളേജിലേക്ക് എത്തുന്ന കുഴപ്പക്കാരനായ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രഫസറെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് മുഖ്യധാര സിനിമയിലേക്ക് പ്രവേശിക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍ പീസ്.

നൂറ് കോടി ക്ലബില്‍ ഇടം നേടിയ പുലുമുരുകന് ശേഷം സൂപ്പര്‍ തികരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ഗോകുല്‍, ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, ബിജു കുട്ടന്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, മഹിമ നമ്പ്യാര്‍ തുടങ്ങിയ താരനിരകളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്.

കൊല്ലം ഫാത്തിമ കോളേജ് പ്രധാന ലൊക്കേഷനാകുന്ന ഈ ബിഗ് ബജറ്റ് ചിത്രം റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദാണ് നിര്‍മിക്കുന്നത്. വിനോദ് ഇല്ലംപള്ളി ക്യാമറ നിര്‍വഹിച്ച് ദീപക് ദേവ് സംഗീതമൊരുക്കുന്ന ചിത്രം പൂജ അവധിക്ക് തിയറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

'നിങ്ങളുടെ വീട്ടിലുള്ളവര്‍ക്ക് ഈ അവസ്ഥ വരാതിരിക്കട്ടെ'; ബ്രൂവറിയുടെ അനുമതി ഹൈക്കോടതി റദ്ദാക്കി; എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വി​ദ്യാർഥികളെ ശ്രദ്ധിക്കു; നാളെ നടക്കാനിരുന്ന പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു

SCROLL FOR NEXT