Entertainment

മയക്കുമരുന്ന് കേസ്; ശ്രദ്ധ കപൂറിനേയും സാറ അലി ഖാനെയും ചോദ്യം ചെയ്തേക്കും

അറസ്​റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇരുവരുടേയും പേരുകൾ പരാമർശിക്കപ്പെട്ടുവെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡിലെ കൂടുതൽ നടിമാരെ ചോദ്യം ചെയ്ത‌േക്കും. യുവതാരങ്ങളായ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരെ ഈ ആഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. അറസ്​റ്റിലായ റിയ ചക്രബർത്തിയെ ചോദ്യം ചെയ്തപ്പോൾ ഇരുവരുടേയും പേരുകൾ പരാമർശിക്കപ്പെട്ടുവെന്നാണ് വിവരം. 

നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇരുവർക്കും ഈ ആഴ്​ച തന്നെ ഹാജരാകാൻ സമൻസ്​ അയച്ചേക്കുമെന്നാണ് അടുത്തവൃത്തങ്ങളെ പരാമർശിച്ചുകൊണ്ട്​ എൻഡിടിവി റിപ്പോർട്ട്​ ​ചെയ്യുന്നത്. റിയ ചക്രബര്‍ത്തിയുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്തായതിന് പിന്നാലെയാണ് സുശാന്തിന്റെ മരണത്തിലെ മയക്കുമരുന്നുകടത്തുമായുള്ള ബന്ധം സംശയിച്ച് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലാണ് നടിമാരെ ചോദ്യം ചെയ്യുക. ഇവരെ കൂടാതെ മറ്റ് ചില താരങ്ങളുടെ പേരും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

സുശാന്ത്​ സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പ​ങ്കെടുത്തതായി നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പ​ങ്കെടുത്തെന്ന്​ എൻസിബിക്ക്​ വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ്​ എൻസിബി അന്വേഷിക്കുന്നത്​. മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം സെപ്റ്റംബർ ഒമ്പതിനാണ് റിയ അറസ്റ്റിലാവുന്നത്.  റിയയും സഹോദരൻ ഷോവിക് ചക്രബർത്തിയും ഉൾപ്പടെ കേസിൽ ഇതുവരെ പത്തു പേർ അറസ്റ്റിലായിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT