Entertainment

മരിക്കുന്നത് മുന്‍പ് നീ വരച്ചത് എന്നെയാണ് എന്ന് അറിഞ്ഞപ്പോള്‍ ഉള്ളു വിറച്ചു; മഹേഷ് വരച്ച പോസ്റ്റര്‍ പങ്കുവെച്ച് ലാല്‍ജോസ്

നാല്‍പ്പത്തിയൊന്ന് എന്ന പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ലാല്‍ ജോസിനെ വരച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രശസ്ത പോസ്റ്റര്‍ ഡിസൈനിങ് ടീമായ ഓള്‍ഡ് മങ്ക്‌സിലെ സീനിയര്‍ ഡിസൈനര്‍ ആര്‍ മഹേഷ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മഹേഷിന്റെ അകാല വിയോഗം. ഇപ്പോള്‍ മഹേഷിനെക്കുറിച്ച് ഹൃദയത്തില്‍തൊടുന്ന വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. മരിക്കുന്നതിന് മുന്‍പ് തന്റെ ഛായാചിത്രമാണ് മഹേഷ് വരച്ചതെന്നും അത് അറിഞ്ഞപ്പോള്‍ ഉള്ളു വിറച്ചുപോയെന്നുമാണ് ലാല്‍ ജോസ് കുറിച്ചത്. നാല്‍പ്പത്തിയൊന്ന് എന്ന പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ലാല്‍ ജോസിനെ വരച്ചത്. 

ലാല്‍ ജോസിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്‌

പ്രിയ മഹേഷ്,

ഞാന്‍ നിന്നെ കണ്ടിട്ടില്ല. എന്നാല്‍ അകാലത്തില്‍ തേടിയെത്തിയ മരണത്തിനൊപ്പം പോകും മുമ്പ് നീ വരച്ചത് എന്റെ ഛായ ചിത്രമായിരുന്നുവെന്ന് ഓള്‍ഡ് മോങ്കിലെ സിബി കഴിഞ്ഞ ദിവസം പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഉളളു വിറച്ചു. കര്‍മ്മബന്ധങ്ങളുടെ ഉള്‍ക്കനമുളള ഏത് നൂലാണ് നിന്നേയും എന്നേയും ഇങ്ങനെ വരിഞ്ഞിട്ടത്.

നാല്‍പ്പത്തിയൊന്ന് എന്ന എന്റെ പുതിയ സിനിമയുടെ പരസ്യത്തിനായിട്ടാണ് മഹേഷ് ഈ ചിത്രം വരച്ചത്. ഇരുപത്തിയഞ്ചാം സിനിമ എന്ന മട്ടില്‍ ഒരു പോസ്റ്റര്‍, അതായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതില്‍ എന്റെ ചിത്രം പ്രതീക്ഷിച്ചിരുന്നില്ല. മരണം സംഭവിക്കുന്നതിന് ഒരാഴ്ച മുമ്പ് മഹേഷ് എന്ന അനുഗ്രഹീത കലാകാരന്‍ വരച്ചിട്ട ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യാതിരിക്കാനാവുന്നില്ല. മഹേഷിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT