Entertainment

'മര്യാദയ്ക്ക് പണം തിരിച്ച് തന്നോ... അല്ലെങ്കില്‍ നിങ്ങളെ മീ റ്റൂവില്‍ കുടുക്കും'; ഞെട്ടിച്ച് റോസിന്റെ മീ റ്റൂ

പണം കടം വാങ്ങിയിട്ട് ഇതുവരെ തിരിച്ചു തരാത്തവര്‍ക്ക് പണികൊടുക്കാനുള്ളതാണ് റോസിന്‍ ജോളിയുടെ മീറ്റൂ കാമ്പെയ്ന്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമ മേഖലയില്‍ ഇത് തുറന്നു പറച്ചിലിന്റെ കാലമാണ്. തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ഇതിനോടകം നിരവധി നടിമാരാണ് മീറ്റൂവില്‍ ഭാഗമായത്. എന്നാല്‍ ബോളിവുഡില്‍ കരുത്താര്‍ജിക്കുമ്പോഴും മലയാളം സിനിമ ലോകം മീറ്റൂവിനോട് കാര്യമായി അടുത്തിട്ടില്ല. മീറ്റൂവിനെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുകയാണ് നടിയും അവതാരികയുമായ റോസിന്‍ ജോളി. പണം കടം വാങ്ങിയിട്ട് ഇതുവരെ തിരിച്ചു തരാത്തവര്‍ക്ക് പണികൊടുക്കാനുള്ളതാണ് റോസിന്‍ ജോളിയുടെ മീറ്റൂ കാമ്പെയ്ന്‍. 

തിരിച്ചു തരുമെന്ന് വാക്ക് പറഞ്ഞ് പണം വാങ്ങിയിട്ട് അത് തിരിച്ചു തരാതെ സുഖമായി ജീവിക്കുന്നവര്‍ക്കിട്ടാണ് റോസിന്റെ കൊട്ട്. കുറച്ചു ദിവസം താന്‍ ക്ഷമിക്കുമെന്നും തന്റെ അക്കൗണ്ടിലേക്ക് പണം എത്തിയില്ലെങ്കില്‍ ഓരോരുത്തരുടേയും പേര് വെളിപ്പെടുത്തുമെന്നുമാണ് താരത്തിന്റെ ഭീഷണി. തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരം പുത്തന്‍ മീറ്റൂ മൂവ്‌മെന്റ് ഇറക്കിയത്. 

'തിരിച്ചു തരാം എന്ന് ഉറപ്പ് പറഞ്ഞു നമ്മളില്‍ നിന്നും പണം കടം വാങ്ങി എല്ലാം ശരിയായതിന് ശേഷവും ആ വാക്ക് പാലിക്കാന്‍ പറ്റാത്തവര്‍ക്ക് എതിരേ ഒരു മീ ടൂ മൂവ്‌മെന്റ് തുടങ്ങിയാലെന്താണെന്ന് ആലോചിക്കുകയാണ്. 

പണം കൊടുത്തവരെല്ലാം സെറ്റില്‍ഡ് ആയി കഴിഞ്ഞു. ഞാന്‍ സമയം തരാം , അതിനുള്ളില്‍ തിരികെ തരാനുള്ളവര്‍ക്ക് പണം എന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയോ കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ഫോണില്‍ ബന്ധപ്പെടുകയോ ആകാം. അല്ലെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ ഓരോരുത്തരുടെയും പേര് പുറത്ത് വിടും...' റോസിന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ എസ്‌ഐടി ചോദ്യം ചെയ്തു; പോറ്റി നിരവധി തവണ വീട്ടില്‍ വന്നിട്ടുണ്ടെന്ന് മൊഴി

ജയറാമിനെ ചോദ്യം ചെയ്തു, വോട്ടുചേർക്കാൻ ഇന്നുകൂടി അവസരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സൂപ്പര്‍ ഇന്നിങ്‌സുകളുമായി സ്മൃതിയും ഗ്രേസും; ആര്‍സിബി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

യുവതിക്ക് ജ്യൂസില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി?; എലത്തൂര്‍ കൊലപാതകത്തില്‍ മൃതദേഹം കാറില്‍ കയറ്റുന്ന സിസിടിവി ദൃശ്യം പുറത്ത്

അതിശൈത്യം; യുക്രൈനില്‍ ഒരാഴ്ച വെടിനിര്‍ത്തല്‍, പുടിന്‍ ആവശ്യം സമ്മതിച്ചെന്ന് ട്രംപ്

SCROLL FOR NEXT