Entertainment

മലയാളി യുവനടിയുടെ മീ ടു വെളിപ്പെടുത്തൽ; അഞ്ച് കോടിയുടെ മാനനഷ്ടക്കേസുമായി അർജ്ജുൻ 

അര്‍ജുന് വേണ്ടി അനന്തിരവൻ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

മീ ടു ആരോപണവുമായി രം​ഗത്തെത്തിയ മലയാളി യുവതാരം ശ്രുതി ഹരിഹരനെതിരേ തമിഴ് നടൻ അര്‍ജുന്‍ സര്‍ജ അഞ്ച് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. ശ്രുതി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഷൂട്ടിങ്ങിനിടെ തന്നെ അര്‍ജുന്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്രുതിയുടെ ആരോപണം. ഇത് വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അർജ്ജുൻ മാനനഷ്ടക്കേസ് നൽകിയത്. 

അര്‍ജുന് വേണ്ടി അനന്തിരവൻ ധ്രുവ് സര്‍ജയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ശ്രുതിയുടെ ആരോപണങ്ങൾ തള്ളി അർജ്ജുൻ നേരത്തെ രം​ഗത്തെത്തിയിരുന്നു. ശ്രുതിയുടെ വെളിപ്പെടുത്തല്‍ തന്നില്‍ ഞെട്ടല്‍ ഉളവാക്കിയെന്നും നടി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നുമായിരുന്നു അര്‍ജുന്റെ പ്രതികരണം. ഒരിക്കല്‍ പോലും താനൊരു സ്ത്രീയെ മോശം ഉദ്ദേശം വച്ച് തൊട്ടിട്ടില്ലെന്നും അർജ്ജുൻ പറഞ്ഞു.

മീടു മൂവ്മെന്റിനോട് തനിക്ക് വളരെ ബഹുമാനമുണ്ടെന്നും നീതി അര്‍ഹിക്കുന്നവര്‍ക്ക് അത് ലഭിക്കണമെന്നും താരം പ്രതികരിച്ചു. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രുതി ആരോപിക്കുന്നത്. ലൊക്കേഷനില്‍ അണിയറപ്രവര്‍ത്തകരുടെ മുന്നില്‍ തന്നെ ഇറുക്കി കെട്ടിപ്പിടിക്കുകയായിരുന്നു എന്നാണ് ശ്രുതി പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

SCROLL FOR NEXT