നടൻ ജോജു ജോർജ്ജ് നായകനായ ഏറെ ശ്രദ്ധേയമായ ചിത്രമാണ് ജോസഫ്. ഇതേ ചിത്രകത്തിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ആത്മിയ. സ്റ്റെല്ല എന്ന കഥാപാത്രമാണ് ആത്മിയയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. ഇപ്പോഴിതാ നടിയുടെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ലോക്ക്ഡൊൺ നാളിൽ ഒരു പാട്ട് പാടി വിഡിയോ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടി.
‘ബോംബെ’യിലെ മലരോട് മലരിങ്ങ് എന്നു തുടങ്ങുന്ന ഗാനമാണ് ആത്മിയ ആലപിച്ചിരിക്കുന്നത്. എആർ റഹ്മാന്റെ സംഗീതത്തിൽ സുജാത പാടിയ ഗാനമാണ് ഇത്. ഗായകൻ സിഡ് ശ്രീരാമിൽ നിന്നുള്ള പ്രചോദനമാണ് കാരണമെന്ന് നടി വിഡിയോയ്ക്കൊപ്പം കുറിച്ചു.
ശിവകാർത്തികേയൻ നായികനായ തമിഴ് ചിത്ര മനം കൊത്തി പറവൈയിൽ ആണ് നടി ആദ്യമായി നായികയായി എത്തിയത്. ജോസഫിന് ശേഷം ജയറാമും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ മാർകോണി മത്തായി എന്ന ചിത്രത്തിലും ആത്മിയ നായികയായി എത്തിയിരുന്നു. ബി എസ് സി നഴ്സിങ്ങ് വിദ്യാർത്ഥി കൂടിയായ ആത്മിയ ലോക്ക്‌ഡൗൺ കാലത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന കോൾസെന്ററിൽ വളണ്ടിയറായി പ്രവർത്തിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates