Entertainment

മല്‍സ്യകന്യകയെ പോലെ ഐശ്വര്യ എത്തി, ഒപ്പം ആരാധ്യയും; ചിത്രങ്ങളും വിഡിയോയും കാണാം 

72-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഷിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ

Author : സമകാലിക മലയാളം ഡെസ്ക്

ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും കങ്കണ റണാവത്തും തിളങ്ങിയ കാന്‍ റെഡ് കാര്‍പ്പറ്റിലേക്ക് ഒടുവില്‍ താരസുന്ദരി ഐശ്വര്യ റായ് ബച്ചനും എത്തി. 72-ാമത് കാന്‍ ചലച്ചിത്രോത്സവത്തില്‍ ആഷിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ. സ്വര്‍ണ്ണ നിറത്തിലുള്ള മെറ്റാലിക് ഗൗണില്‍ ഒരു മത്സ്യകന്യകയെ പോലെയാണ് ആഷ് നടന്നുനീങ്ങിയത്. 

പിന്നിലേക്ക് പല പാളികളായി നീണ്ടു കിടക്കുന്ന ടെയിന്‍ ആണ്‌ ആഷിന്റെ ലുക്കില്‍ ഏറെ ശ്രദ്ധേയമായത്. ഒരു വശം ഫുള്‍സ്ലീവും മറുവശം സ്ലീവ്‌ലെസ്സുമായി ഡിസൈന്‍ ചെയ്ത ഗൗണിന്റെ നെക്ക് ലൈന്‍ ഫാഷന്‍ പ്രേമികളെ ഏറെ ആകര്‍ഷിക്കുന്നതാണ്. വളരെ കുറച്ചുമാത്രം ആഭരണങ്ങള്‍ ധരിച്ചിരുന്ന ഐശ്വര്യയുടെ ഇരു കൈകളിലെയും മോതിരവും ക്യാമറയില്‍ ശ്രദ്ധിക്കപ്പെട്ടു. 

മകള്‍ ആരാധ്യയും ഐശ്വര്യയ്‌ക്കൊപ്പം കാനില്‍ എത്തിയിട്ടുണ്ട്. മുന്‍ വശം കയറിയും പിന്നിലേക്ക് ഇറങ്ങിയും കിടക്കുന്ന മഞ്ഞ ഫ്രോക്ക് ധരിച്ചാണ് ആരാധ്യ എത്തിയത്. ഉടുപ്പില്‍ ചേര്‍ത്തിരുന്ന വലിയ പൂവ് കുട്ടിത്തതിന് കൂടുതല്‍ തിളക്കമേകി. "മൈ സണ്‍ഷൈന്‍ ഫോറെവര്‍. ലവ് യൂ", എന്ന് കുറിച്ചാണ് ആരാധ്യയ്‌ക്കൊപ്പമുള്ള ചിത്രം ആഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു

'എല്ലാ കുടുംബത്തിനും ഒരു ഹീറോ ഉണ്ടാകും! ഞങ്ങളുടെ ഹീറോയെ ഒരു വർഷം മുൻപ് നഷ്ടമായി'; കുറിപ്പുമായി കലാഭവൻ നവാസിന്റെ മകൻ

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!