Entertainment

മലർകൾ പേസുമാ... എസ്‌പിബിക്കൊപ്പം നിന്ന് മനീഷ പാടി; വികാരഭരിതയായി ​ഗായിക വേദിയിൽ പൊട്ടിക്കരഞ്ഞു ,വിഡിയോ 

മനീഷയുടെ പാട്ട് ഏറെ ഇഷ്ടപ്പെട്ട എസ്പിബി അവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നത് വിഡിയോയിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

സ്‌പി ബാലസുബ്രഹ്മണ്യത്തോടൊപ്പം വേദിയിൽ പാടാൻ കിട്ടിയ അവസരം ഗായിക മനീഷയ്ക്ക് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എസ്‌പിബിയും എസ് ജാനകിയും ചേർന്നാലപിച്ച ‘മലരേ മൗനമാ… മൗനമേ വേദമാ’ എന്ന ​ഗാനം ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ പാടുമ്പോൾ മനീഷ പലപ്പോഴും വികാരഭരിതയാകുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും പാട്ടിനെ ബാധിക്കാതെ അതി ഗംഭീരമായി തന്നെ പാടിനിർത്തി. 

എസ് പി ബി തൃശ്ശൂർ ചേതനയുടെ പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് ഇരുവരും സ്റ്റേജിൽ ഒന്നിച്ചത്. ​ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്തു.  മനീഷയുടെ പാട്ട് ഏറെ ഇഷ്ടപ്പെട്ട എസ്പിബി അവരെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നത് വിഡിയോയിൽ കാണാം. സന്തോഷം സഹിക്കാനാകാതെ കരഞ്ഞു പോയ മനീഷയുടെ കണ്ണുകൾ എസ്പിബി തന്നെ തുടച്ചു കൊടുക്കുന്നുമുണ്ട്. 

തൃശ്ശൂർ സ്വദേശിനിയായ മനീഷ ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ്. തട്ടീം മുട്ടീം എന്ന പരിപാടിയിൽ വാസവദത്ത എന്ന പേരിൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'