Entertainment

'മഹാനടി കണ്ട് ഉറങ്ങിപ്പോയി, സിനിമയില്‍ സാവിത്രിയുടെ ജീവിതമില്ല'; വിമര്‍ശനവുമായി നടി വാണിശ്രീ

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി വാണിരുന്ന നടി സാവിത്രിയുടെ ജീവിതം പറഞ്ഞ മഹാനടി വലിയ വിജയമായിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ സാവിത്രിയുടെ വേഷത്തില്‍ എത്തിയത്. സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനാണ് എത്തിയത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ അതിനൊപ്പം തന്നെ ജെമിനി ഗണേശന്റെ ജീവിതം മോശമായി ചിത്രീകരിച്ചു എന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ചിത്രത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് മുന്‍കാല നടി വാണിശ്രീ. 

ചിത്രത്തില്‍ സാവിത്രിയുടെ ജീവിതം എവിടെയും കാണാനില്ല എന്നാണ് വാണിശ്രീ പറയുന്നത്. 'മഹാനടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ പാതിയില്‍ വച്ച് ഞാന്‍ ഉറങ്ങിപ്പോയി. രണ്ടാം പകുതിയ്ക്ക് ശേഷം സാവിത്രിയുടെ ജീവിതം എവിടെയും ഇല്ല' വാണിശ്രീ വ്യക്തമാക്കി. തന്റെ ജീവിതം ആരും സിനിമയാക്കേണ്ടതില്ലെന്നും, സിനിമയിലുള്ളതുപോലെ ട്വിസ്റ്റും സസ്‌പെന്‍സും ഒന്നും എന്റെ ജീവിതത്തിലില്ലെന്നും വാണിശ്രീ കൂട്ടിച്ചേര്‍ത്തു. അറുപതുകളിലും എഴുപതുകളിലും തമിഴ്  തെലുങ്ക് സിനിമാ ലോകത്തെ മുന്‍നിര താരങ്ങളിലൊരാളായിരുന്നു വാണിശ്രീ.

ചിത്രത്തില്‍ ജെമിനി ഗണേശനെ ചിത്രീകരിച്ചത് ശരിയായിട്ടല്ല എന്നാരോപിച്ച് താരത്തിന്റെ മകള്‍  ഡോക്ടര്‍ കമല സെല്‍വരാജ് രംഗത്തെത്തിയിരുന്നു. സാവിത്രിയെ മഹത്വവല്‍ക്കരിക്കുന്നതിന് തന്റെ പിതാവിനെ വളരെ മോശമായി ചിത്രീകരിച്ചുവെന്നാണ് കമല പറഞ്ഞത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന