Entertainment

മഹാഭാരതം സിനിമയ്ക്ക് യുഎഇയുടേയും പിന്തുണ

ചിത്രത്തിന്റെ ആദ്യ ഭാഗം അബുദാബിയില്‍ ചിത്രീകരിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിന് വേണ്ട എല്ലാ സഹായവും യുഎഇ സാംസ്‌കാരിക മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ വിവാദങ്ങളുടെ അകമ്പടിയോടെ ആണ് മോഹന്‍ലാലിനെ നായകനാക്കി ഒരുങ്ങുന്ന മഹാഭാരതത്തിന്റെ തുടക്കമെങ്കിലും സിനിമയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തിരിക്കുകയാണ് യുഎഇ ഭരണകൂടം. 

ഗള്‍ഫി വ്യവസായി ബി.ആര്‍.ഷെട്ടി ആയിരം കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന സിനിമയ്ക്ക് യുഎഇ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഇന്ത്യയും യുഎഇയും തമ്മില്‍ ദീര്‍ഘകാലമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മഹാഭാരതം സിനിമയിലൂടെ സാധിക്കുമെന്നും യുഎഇ മന്ത്രി പറഞ്ഞു. ചിത്രത്തിന്റെ ആദ്യ ഭാഗം അബുദാബിയില്‍ ചിത്രീകരിക്കാനാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഇതിന് വേണ്ട എല്ലാ സഹായവും യുഎഇ സാംസ്‌കാരിക മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാല്‍പ്പാറ അപകടത്തിൽ സമഗ്ര അന്വേഷണം; വിദ്യാർഥികൾക്ക് കൗൺസിലിങ്; നഷ്ടപരിഹാരം നൽകും'

തൃശൂര്‍ പൂരം കൊടിയേറ്റ് തിങ്കളാഴ്ച; പൂരം 26ന്; സാംപിള്‍ വെടിക്കെട്ട് വെള്ളിയാഴ്ച

Akshaya tritiya 2026: അക്ഷയ തൃതീയ നാളെ; സ്വര്‍ണം വാങ്ങുന്നവര്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

'എല്ലാത്തിനും ഒരു പരിധിയുണ്ട്, എനിക്കിത് വെറുമൊരു വിഷു പോസ്റ്റർ ആയിട്ട് തോന്നിയില്ല'; മന്തി പരസ്യ വിവാദത്തിൽ ഉണ്ണി മുകുന്ദൻ

കണ്ണിന് ചുറ്റും കറുത്ത പാടുകൾ ഉണ്ടോ‍? എളുപ്പത്തിൽ മാറ്റാം

SCROLL FOR NEXT