Entertainment

മഹേഷ് ബാബു മുരുഗദാസ് ടീം ഒരുങ്ങിത്തന്നെ; കുന്നോളം പ്രതീക്ഷകള്‍ നല്‍കി സ്‌പൈഡര്‍ ടീസര്‍

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ കാലയളവില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച എആര്‍ മുരുഗ ദാസും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും ഒന്നിക്കുന്ന സ്‌പൈഡറിന്റെ ടീസര്‍ എത്തി. ടെക്‌നോളജിക്ക് ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിന്റെ ടീസര്‍ സിനിമയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ മികച്ച പ്രതികരണമാണ് പുറത്തിറങ്ങിയത് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയിലാണ്. ഇന്റലിജന്‍സ് ഓഫീസറുടെ വേഷത്തിലെത്തുന്ന മഹേഷ് ബാബുവും ഒരു ചിലന്തി റോബോട്ടുമാണ് ടീസറിലുള്ളത്. 

100 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രം മാസ് ആക്ഷന്‍ ത്രില്ലറായാണ് മുരുഗദാസ് ഒരുക്കുന്നത്. ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് മഹേഷ് ബാബു ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. സാമന്ത, കാജല്‍, പരിണിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഹാരിസ് ജയരാജാണ് സംഗീതമൊരുക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുധാകരന് കൊടുത്താൽ എനിക്കും വേണം'; ഇടഞ്ഞ് അടൂർ പ്രകാശ് ; കോന്നിയിലേക്കില്ലെന്ന എഫ്ബി പോസ്റ്റ് പിൻവലിച്ചു

899 രൂപ കൈയിലുണ്ടോ?, 15 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; സര്‍ക്കാര്‍ ഉറപ്പില്‍ കുറഞ്ഞ പ്രീമിയത്തിലുള്ള പ്ലാന്‍

പെരുന്നാൾ മൈലാഞ്ചിയ്ക്ക് നിറം കൂട്ടാം; ഇതാ ചില പൊടിക്കൈകള്‍

സമയം നിയന്ത്രിക്കുന്ന ശക്തി, ലോകത്തിന്റെ അധിപന്‍; അറിയാം പരമശിവന്റെ 25 പ്രധാന ഭാവങ്ങള്‍

മനുഷ്യനെ പേടിപ്പിക്കാനായിട്ട്! ഹൊറർ സിനിമ കാണുന്നതിനിടെ ദേഹത്തേക്ക് തെറിച്ച് രക്തം; വൈറലായി 'റെഡി ഓർ നോട്ട് 2' പ്രദർശനം

SCROLL FOR NEXT