Entertainment

മാത്തനേയും അപ്പുവിനേയും ഇനിയും തിയേറ്ററില്‍ കാണാം: മായാനദി റീ-റിലീസിനൊരുങ്ങുന്നു

'മായാനദി'യിലെ മാത്തനും അപ്പുവും മലയാളി സിനിമാ ആസ്വാദകരെ ചെറുതായൊന്നുമല്ല സ്വാദീനിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

'മായാനദി'യിലെ മാത്തനും അപ്പുവും മലയാളി സിനിമാ ആസ്വാദകരെ ചെറുതായൊന്നുമല്ല സ്വാദീനിച്ചത്. ഏറെ വൈകാരികമായി എടുത്ത ഈ സിനിമ രണ്ടും മൂന്നും അതിലധികവും തവണ തീയേറ്ററില്‍ പോയി കണ്ടവരുണ്ട്. കഴിഞ്ഞ ഡിസംബറില്‍ റിലീസായ ഈ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ ശ്രമം. 

ടൊവിനോ- ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ആഷിക്ക് അബു ഒരുക്കിയ മായാനദി വീണ്ടും റിലീസിനൊരുങ്ങന്ന കാര്യം ആഷിക്ക് അബു തന്നെയാണ് അറിയിച്ചത്. വളരെ കുറച്ച് സെന്ററുകളില്‍ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ നീക്കം.

ചിത്രത്തിന് റിലീസ് ആയ സമയത്ത് വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈയിടെ സിനിമയുടെ ഡിവിഡി റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ചിത്രത്തെ വാനോളം പുകഴ്ത്തി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് എഴുതുകയും ചെയ്തു. പ്രണയത്തിന്റെയും പകപോക്കലിന്റെയും കഥ മനോഹരമായ ഫ്രെയിമുകളുടെയും സംഗീതത്തിന്റെയും അകമ്പടിയോടെ മികച്ച ക്രാഫ്റ്റിങ്ങില്‍ ഒരുക്കിയ ചിത്രമായിരുന്നു മായനദി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും