Entertainment

മാധുര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന; മോഡലിംഗ് താരം പ്രീതി ജെയ്‌നിന് മൂന്ന് വര്‍ഷം തടവുശിക്ഷ

ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയാണ് പ്രീതിക്ക് കോടതി വിധിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് സംവിധായകന്‍ മാധുര്‍ ഭണ്ഡാര്‍ക്കറെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മോഡലിങ് താരം പ്രീതി ജെയിനിനും മറ്റ് രണ്ട് പേര്‍ക്കും കോടതി തടവ് ശിക്ഷ വിധിച്ചു. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ തടവു ശിക്ഷയാണ് പ്രീതിക്ക് കോടതി വിധിച്ചിരിക്കുന്നത്. 

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മാധുര്‍ തന്നെ ലൈംഗീകമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് പ്രീതി ജെയിനിന്റെ ആരോപണം. ഇതിനെ തുടര്‍ന്ന് ഭണ്ഡാര്‍ക്കറിനെ കൊലപ്പെടുത്തുന്നതിനായി മുന്‍ അധോലോക നേതാവും രാഷ്ട്രീയക്കാരനുമായ അരുണ്‍ ഗവ്‌ലിയെ പ്രീതി ചുമതലപ്പെടുത്തുകയായിരുന്നു. 

ഇതിനായി 70000 രൂപ ആദ്യപടിയായി പ്രീതി ഗവ്‌ലിയുടെ അനുയായിക്ക് കൈമാറി. ഗവ്‌ലിയുടെ അനുയായി ആയ അഭിഭാഷകന്‍ ഭഗാവെ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പ്രീതിയുടെ പങ്ക് പുറത്തറിയുന്നത്. 

സിനിമയില്‍ വേശം തരാമെന്ന് പറഞ്ഞ് ഭണ്ഡാര്‍ക്കര്‍ തന്നെ ലൈംഗീകമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് പ്രീതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഭണ്ഡാര്‍ക്ക് തനിക്കയച്ച എസ്എംഎസുകളും പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍