Entertainment

മാര്‍ലോണ്‍ ബ്രാന്‍ഡോയ്‌ക്കൊപ്പം റിച്ചാര്‍ഡ് പ്രയറും ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്; ആരോപണം സ്ഥിരീകരിച്ച് റിച്ചാര്‍ഡിന്റെ ഭാര്യ

ബ്രാന്‍ഡോയ്ക്കുണ്ടായിരുന്ന ലൈംഗീക ബന്ധങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അന്തരിച്ച പ്രമുഖ കൊമേഡിയന്‍ റിച്ചാര്‍ പ്രയറിനേയും ജോണ്‍സ് ഇതില്‍ ഉള്‍പ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് താരങ്ങളായ റിച്ചാര്‍ഡ് പ്രയറും മാര്‍ലോണ്‍ ബ്രാന്‍ഡോയും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം സ്ഥിരീകരിച്ച് റിച്ചാര്‍ഡ് പ്രയറിന്റെ ഭാര്യ. ഗോഡ്ഫാദര്‍ സിനിമയിലെ അഭിനയത്തിന് ഓസ്‌കാര്‍ നേടിയ അന്തരിച്ച മാര്‍ലോണ്‍ ബ്രാന്‍ഡോയെക്കുറിച്ച് വള്‍ച്ചര്‍ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവായ ക്വിന്‍സി ജോണ്‍സ് തുറന്നടിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവുമായി നടനുണ്ടായിരുന്നു ബന്ധം ജെന്നിഫര്‍ ലീ പ്രയര്‍ സ്ഥിരീകരിച്ചത്. ബ്രാന്‍ഡോയ്ക്കുണ്ടായിരുന്ന ലൈംഗീക ബന്ധങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അന്തരിച്ച പ്രമുഖ കൊമേഡിയന്‍ റിച്ചാര്‍ പ്രയറിനേയും ജോണ്‍സ് ഇതില്‍ ഉള്‍പ്പെടുത്തിയത്. 

ഇതിന് പ്രതികരണമായാണ് ഭര്‍ത്താവിന് മാര്‍ലോണുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ജെന്നിഫര്‍ ലീ തുറന്നുപറഞ്ഞത്. റിച്ചാര്‍ഡിന്റെ പഴയ തമാശകളില്‍ സ്വവര്‍ഗാനുരാഗികളുടെ അവകാശത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ട്വിറ്ററില്‍ ജെന്നിഫര്‍ കുറിച്ചു. നോ ഷെയിം എന്ന ഹാഷ് ടാഗും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. 

പാട്ടുകാരനായ മാര്‍വിന്‍ ഗായെ, നോവലിസ്റ്റ് ജെയിംസ് ബോള്‍ഡ്വിന്‍ എന്നിവര്‍ക്കൊപ്പവും ബ്രാന്‍ഡോ ലൈംഗീകബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്നും ജോണ്‍സ് വ്യക്തമാക്കി. നിങ്ങള്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഐറ്റവും വൃത്തികെട്ട മനുഷ്യനാണ് ബ്രാന്‍ഡോയെന്നും അയാള്‍ എന്തുമായും സെക്‌സ് ചെയ്യുമെന്നും മെയില്‍ ബോക്‌സിനെപ്പോലും വെറുതെ വിടില്ലെന്നുമാണ് ജോണ്‍സ് പറഞ്ഞത്. 

2004 ലാണ് ബ്രാന്‍ഡോ അന്തരിച്ചത്. താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ബ്രാന്‍ഡോ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ റിച്ചാര്‍ഡ് തന്റെ പങ്കാളിയാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. 1976 ല്‍ നല്‍കിയ അഭിമുഖത്തില്‍ ബ്രാന്‍ഡോ പറഞ്ഞത്; 'ഹോമോസെഷ്വാലിറ്റി ഇപ്പോള്‍ ഒരു വാര്‍ത്ത അല്ല. എന്നെപ്പോലെ നിരവധി പേര്‍ക്ക് ഹോമോസെഷ്വല്‍ എക്‌സ്പീരിയന്‍സുണ്ട്. ഇതില്‍ എനിക്ക് നാണക്കേടില്ല.' എന്നായിരുന്നു എന്തായാലും പുതിയ വെളിപ്പെടുത്തലിനെ ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആത്മീയാചാര്യന്‍ മുനി നാരായണ പ്രസാദ് അന്തരിച്ചു

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി വിദ്യാര്‍ഥി മരിച്ചു

'ഞെട്ടിക്കും'; ലോക 2വില്‍ വാമ്പയറായി വരുമോ? ആവേശമായി മമ്മൂട്ടിയുടെ മറുപടി

തുടക്കത്തിൽ വെറും പനിയും തലവേദനയും; ലക്ഷണം നിസ്സാരമാക്കരുത്, മലേറിയ എങ്ങനെ തിരിച്ചറിയാം

ഒന്നാമത് തുടരാൻ പഞ്ചാബ്, വിജയ വഴിയിലെത്താൻ ഡൽഹി; പോരാട്ടം ഉച്ചയ്ക്ക് 3.30ന്

SCROLL FOR NEXT