Entertainment

'മാറ്റം വേണമെങ്കില്‍ വോട്ടു ചെയ്യൂ'; നരേന്ദ്ര മോദിയ്ക്ക് മറുപടിയുമായി വിദ്യാ ബാലന്‍

'സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കില്‍ നമ്മള്‍ അതിന്റെ ഭാഗമാകണം. അതിന് ആദ്യം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണം'

Author : സമകാലിക മലയാളം ഡെസ്ക്

സമൂഹത്തില്‍ മാറ്റം വേണമെങ്കില്‍ വോട്ടു ചെയ്യണമെന്ന് നടി വിദ്യ ബാലന്‍. ജനങ്ങളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് താരം രംഗത്തെത്തിയത്. 

സമൂഹത്തിലും രാജ്യത്തും മാറ്റം വേണമെങ്കില്‍ നമ്മള്‍ അതിന്റെ ഭാഗമാകണം. അതിന് ആദ്യം തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണം. വോട്ട് ചെയ്യുക എന്നത് നമ്മുടെ കടമയാണ്. ഓരോരുത്തര്‍ക്കും നേരെ വിരലുകള്‍ ഉയര്‍ത്തിയാല്‍ നമുക്കൊന്നും ലഭിക്കില്ല. പകരം വിരലില്‍ മഷി പതിപ്പിച്ചാല്‍ അനുകൂലമായ മാറ്റമുണ്ടാകും. വിദ്യ ബാലന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രില്‍ 28 ന് 18 വയസ് പൂര്‍ത്തിയായവരാണെങ്കില്‍ വോട്ട് ചെയ്യാതിരിക്കാന്‍ കാരണമില്ലെന്നും ഏറ്റവും അത്യാവശ്യമായതിനാല്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും വിദ്യ കൂട്ടിച്ചേര്‍ത്തു. 

തിങ്കളാഴ്ചയാണ് മണിക്കൂറില്‍ 29 ട്വീറ്റുമായി പ്രമുഖരോട് ജനങ്ങളെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടത്. രാഷ്ട്രീയക്കാര്‍, സിനിമതാരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പോസ്റ്റ്. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, ആലിയ ഭട്ട് തുടങ്ങിയ പ്രമുഖരെ അദ്ദേഹം ടാഗ് ചെയ്തിരുന്നു. മോഹന്‍ലാല്‍ ഇതിന് മറുപടി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് പൊലീസ്

'ഖുൽഅ്'യിൽ ഭർത്താവിന്റെ സമ്മതം ആവശ്യമില്ല; വിവാഹമോചനത്തിൽ മുസ്ലിം സ്ത്രീയുടെ അവകാശം പരമം: കേരള ഹൈക്കോടതി

ഇലോണ്‍ മസ്‌ക് വീണ്ടും 'ഒരു ലക്ഷം കോടി' പദവിയില്‍; സ്‌പേസ് എക്‌സ് എട്ടുശതമാനം കുതിച്ചു

'ഇന്ത്യ സോറി പറഞ്ഞാൽ കളിക്കാം'; നടക്കില്ലെന്ന് സംഘാടകർ; ലെജൻഡ്സ് ക്രിക്കറ്റിലും നാണംകെട്ട് പാകിസ്ഥാൻ

കൂട്ടലും കുറയ്ക്കലും കഴിഞ്ഞാൽ അടിപതറുന്നു; ആൽജിബ്രയും ഭിന്നസംഖ്യകളും കേരളത്തിലെ കുട്ടികൾക്ക് കീറാമുട്ടി