തന്റെ നായിക മിയ മല്‍ക്കോവ ജനപ്രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാളും മുന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്തിലെ നായികയാണ് പോണ്‍ താരമായ മിയ. ഗൂഗിളിന്റെ സെര്‍ച്ച് ട്രോന്‍ഡ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മിയ മല്‍ക്കോവയുടെ ജനപ്രീതിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
നരേന്ദ്ര മോദിയേക്കാളും മുകേഷ് അംബാനിയേക്കാളും ജനപ്രീയ തന്റെ നായികക്കുണ്ടെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ജനുവരി 12 മുതലുള്ള കണക്കുകള്‍ നിരത്തിയാണ് മിയയുടെ ജനപ്രീതിയെക്കുറിച്ച് പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
ജിഎസ്ടി എന്ന ചുരുക്കപ്പേരില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ പൂര്‍ണ്ണ നഗ്നയായാണ് മിയ എത്തുന്നത്. സിനിമയുടെ ട്രെയ്‌ലറും ഷൂ്ട്ടിംഗ് സമയത്തെ ചിത്രങ്ങളുമെല്ലാം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ജിഎസ്ടിക്കെതിരേ പ്രതിഷേധവുമായി ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമണ്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. രാം ഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ് വിവാദമായിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates