Entertainment

മിഷന്‍ ഇംപോസിബിള്‍ 6ന്റെ ചിത്രീകരണത്തിനായി ടോം ക്രൂസ് ഇന്ത്യയിലെത്തുന്നു

ലണ്ടന്‍, പാരീസ്, ന്യൂസിലാന്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് - ചിത്രം ജൂലായ് 27 ന് തീയേറ്ററുകളിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

മിഷന്‍ ഇംപോസിബിള്‍ സീരിസിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ടോം ക്രൂസ് ഇന്ത്യയിലെത്തുന്നു. ലണ്ടന്‍, പാരീസ്, ന്യൂസിലാന്റ് തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ക്രൂസ് ഇന്ത്യയിലെത്തുമെന്ന കാര്യം ഹോളിവുഡ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ചിത്രം ജൂലായ് 27 ന് തീയേറ്ററുകളിലെത്തുമെന്നും ട്വിറ്ററില്‍ കുറിച്ചു.

മിഷന്‍ ഇംപോസിബിള്‍ 5 സംവിധാനം ചെയ്ത ക്രിസ് മക്വയര്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമയില്‍ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമായിരിക്കും മിഷന്‍ ഇംപോസിബിള്‍ 6 എന്ന രീതിയിലുള്ള റിപ്പോര്‍്ട്ടുകളാണ് പുറത്ത് വരുന്നത്. ചിത്രത്തിലെ ഒരു സ്റ്റണ്ട് സീന്‍ രംഗത്തിനായി കഴിഞ്ഞ ഒരു വര്‍ഷമായി ക്രൂസ് പരിശീലനത്തിലായിരുന്നു. 

ഹെന്റി കാവിലാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്ന മറ്റൊരാള്‍. നേരത്തെ അനില്‍ കപൂര്‍ അഭിനയിച്ച മിഷന്‍ ഇംപോസിബിള്‍ പ്രോട്ടോകോള്‍ ഇന്ത്യയില്‍ ഷൂട്ട് ചെയ്തപ്പോള്‍ അന്ന് ക്രൂസ് ഇന്ത്യയിലെത്തിയിരുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു; യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?

ഇടുക്കിയിലെ ആന സവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ച്: കോടതിയലക്ഷ്യ ഹർജിയുമായി ഗ്രീൻ കെയർ കേരള

മദ്യപിക്കാന്‍ എത്തുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണം; ബാറുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി മന്ത്രി എം ലിജു

ക്വാറിയിലെ വെള്ളക്കെട്ടിൽ ലോറി മറിഞ്ഞ് കാണാതായ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി