Entertainment

മിസ്റ്റര്‍ ബോബനും കുഞ്ഞു കുഞ്ചാക്കോയും; അപ്പയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് കുഞ്ചാക്കോ ബോബന്‍

അച്ഛനൊപ്പം ചിരിച്ചുകൊണ്ട് കിടക്കുന്ന കുട്ടി കുഞ്ചാക്കോയെയാണ് ചിത്രത്തില്‍ കാണുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമകുടുംബത്തില്‍ നിന്നാണ് കുഞ്ചാക്കോ ബോബന്‍ എന്ന താരം പിറക്കുന്നത്. ഇന്ന് ചാക്കോച്ചന് വളരെ സ്‌പെഷ്യല്‍ ദിവസമാണ്. അദ്ദേഹത്തിന്റെ അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനം. മനോഹരമായ ചിത്രം പങ്കുവെച്ച് അപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് താരം. അച്ഛനൊപ്പം ചിരിച്ചുകൊണ്ട് കിടക്കുന്ന കുട്ടി കുഞ്ചാക്കോയെയാണ് ചിത്രത്തില്‍ കാണുന്നത്. 

മിസ്റ്റര്‍ ബോബന്‍ അദ്ദേഹത്തിന്റെ കുഞ്ഞ് കുഞ്ചാക്കോയ്‌ക്കൊപ്പം!! ഹാപ്പി ബര്‍ത്ത്‌ഡേ അപ്പ... എന്റെ ചലിക്കുന്ന എന്‍സൈക്ലോപീഡിയ' എന്ന കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആരാധകരുടെ മനം കവരുകയാണ് അച്ഛന്റേയും മകന്റേയും ചിത്രം. കുഞ്ഞ് ഇസയെപ്പോലെ തന്നെയുണ്ട് കുഞ്ഞ് കുഞ്ചാക്കോ എന്നാണ് ചിലരുടെ കമന്റ്. കൂടാതെ അച്ഛനെപ്പോലെ തന്നെയാണ് ചാക്കോച്ചനെന്നും പറയുന്നവരും നിരവധിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

ഝാര്‍ഖണ്ഡില്‍ പ്രതിഷേധം ശക്തം; ഇന്ന് ബിജെപി ബന്ദ്; തലസ്ഥാന നഗരിയില്‍ 3000 പൊലീസിനെ വിന്യസിച്ചു

ഒരു ബസ് വാങ്ങിക്കോ, ദാ... 40 ലക്ഷം, ഒറ്റ കണ്ടീഷൻ മാത്രം!

അദാനിക്കെതിരായ ക്രിമിനല്‍ കേസുകള്‍ റദ്ദാക്കി; കൊളംബിയ ഭൂചലനത്തില്‍ മരണം 132 ആയി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

എല്ലാവരേയും കൊല്ലും! സൗരവ് ഗാം​ഗുലിക്കും ഭാര്യയ്ക്കും വധഭീഷണി