Entertainment

മിഹീകയെ ചേര്‍ത്തുപിടിച്ച് റാണ ദഗ്ഗുബാട്ടി; ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങള്‍ വൈറല്‍

നാളെയാണ് പ്രണയിനി മിഹീക ബജാജുമായുള്ള റാണ ദഗ്ഗുബാട്ടിയുടെ വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സൂപ്പര്‍താരം റാണ ദഗ്ഗൂബാട്ടിയുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇന്നലെ നടന്ന ഹല്‍ദി ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. നാളെയാണ് പ്രണയിനി മിഹീക ബജാജുമായുള്ള റാണ ദഗ്ഗുബാട്ടിയുടെ വിവാഹം. ഹല്‍ദി ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ബാഹുബലി താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ചിരിയോടെ ജീവിതം മുന്നോട്ടുപോകുന്നു എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. മഞ്ഞ ലെഹങ്കയണിഞ്ഞ് അതിസുന്ദരിയാണ് മിഹീക. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചാണ് റാണ ദഗ്ഗുബാട്ടി. അടിക്കുറിപ്പിലേതുപോലെ മനോഹരമായ ചിരിയുമായാണ് ഇരുവരും ഇരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രങ്ങള്‍. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തുന്നത്.

മിഹീകയും നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹല്‍ദി ചടങ്ങുകള്‍ കൂടാതെ മറ്റു ചില പ്രീവെഡിങ് ചടങ്ങുകളുടെ ഫോട്ടോകളും വൈറലാവുകയാണ്. നാളെ ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോസില്‍വച്ചാണ് വിവാഹം നടക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 30 ല്‍ കൂടുതല്‍ ആളുകളുണ്ടാവില്ല എന്നാണ് റാണ ദഗ്ഗൂബാട്ടിയുടെ അച്ഛന്‍ സുരേഷ് ബാബു പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT