Entertainment

'മീ ടൂ'വില്‍പ്പെട്ട സംവിധായകനൊപ്പം  പുതിയ ചിത്രം; നിലപാട് മാറ്റി ആമിര്‍; പൊട്ടിത്തെറിച്ച് തനുശ്രീ

പീഡനത്തിനിരയായ, ഇപ്പോഴും മാനസികാഘാതത്തില്‍ തുടരുന്ന സഹപ്രവര്‍ത്തകരായ നടിമാരെ ഓര്‍ത്ത് ബോളിവുഡില്‍ ആര്‍ക്കും ഉറക്കം നഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്

Author : സമകാലിക മലയാളം ഡെസ്ക്

മീ ടൂ ആരോപണവിധേയനായ സംവിധായകന്‍ സുഭാഷ് കപൂറിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്ന ആമിര്‍ ഖാനെ വിമര്‍ശിച്ച് നടി തനുശ്രീ ദത്ത. സംഗീതജ്ഞന്‍ ഗുല്‍ഷന്‍ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മോഗുല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ആണ്. ആമിര്‍ ആണ് ഗുല്‍ഷന്‍ കുമാര്‍ ആയി എത്തുന്നത്. 

2014ലാണ് നടി ഗീതിക ത്യാഗി സുഭാഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ സുഭാഷിനൊപ്പം സഹകരിക്കില്ലെന്ന് ആമിര്‍ വ്യക്തമാക്കിയിരുന്നു. മോഗുലില്‍ നിന്ന് സുഭാഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈയടുത്താണ് ആമിര്‍ നിലപാട് മാറ്റിയത്. ബോളിവുഡിനെയാകെ അമ്പരപ്പിച്ചാണ് സുഭാഷിനൊപ്പം സിനിമ ചെയ്യുന്നുവെന്ന് ആമിര്‍ പറഞ്ഞത്.

''പീഡനത്തിനിരയായ, ഇപ്പോഴും മാനസികാഘാതത്തില്‍ തുടരുന്ന സഹപ്രവര്‍ത്തകരായ നടിമാരെ ഓര്‍ത്ത് ബോളിവുഡില്‍ ആര്‍ക്കും ഉറക്കം നഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്? അവര്‍ക്ക് അവസരം നഷ്ടപ്പെടുന്നത് ഓര്‍ത്ത് അസ്വസ്ഥരാകാത്തത് എന്തുകൊണ്ടാണ്? തൊഴിലിടത്തിലെ പീഡനം മൂലം കഴിവുള്ള താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാകുമെന്ന് ആരും ചിന്തിക്കാത്തത് എന്താണ്'' തനുശ്രീ ചോദിക്കുന്നു. 

നാനാ പടേക്കറിനെതിരെ ആരോപണമുയര്‍ത്തി ബോളിവുഡില്‍ 'മീ ടൂ' വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടവരില്‍ ഒരാളാണ് തനുശ്രീ. പിന്നാലെ നിരവധി താരങ്ങള്‍ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലസ്ഥാനം യുദ്ധക്കളം; യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു- എസ്എഫ്‌ഐ സംഘര്‍ഷം;ഈ കളി അവസാനിപ്പിക്കണമെന്ന് പിണറായി

മോഡലിങിന് മക്കള്‍ തടസ്സമെന്ന് നിവേദ്യ; ഫോണ്‍ ഉപയോഗത്തില്‍ ദമ്പതികള്‍ സ്ഥിരം വഴക്ക്; ഇരട്ടക്കൊലപാതകത്തില്‍ അമ്മയുടെ മൊഴി

പൊലീസ്- യൂത്ത് കോണ്‍ഗ്രസ് ആക്രമണം; നാളെ സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക്

അടിക്ക് തിരിച്ചടി; വിന്‍ഡീസ് ഞെട്ടി, ഗില്ലും രോഹിതും തകര്‍ത്തടിച്ചു, പരമ്പര ഇന്ത്യയ്ക്ക്

24 ഫോര്‍, ഏഴ് സിക്‌സര്‍!ഏകദിനത്തില്‍ അതിവേഗ ഇരട്ടസെഞ്ച്വറി, 'ഗില്ലാട്ടത്തില്‍' വിന്‍ഡീസ് തരിപ്പണം