Entertainment

മുദ്രാവാക്യം വിളിച്ച്, മഴ നനഞ്ഞ് ജൂഹി; തോരാതെ പെയ്യുന്ന പ്രണയ മഴയായി ഒരു ഗാനം; വിഡിയോ

കൊളജ് പ്രണയം പറയുന്ന മധുരമഴ എന്ന ആല്‍ബമാണ് ഹിറ്റാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്പും മുളകും സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ജൂഹി റുസ്റ്റഗി. നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ ആല്‍ബം സോങ്ങാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കൊളജ് പ്രണയം പറയുന്ന മധുരമഴ എന്ന ആല്‍ബമാണ് ഹിറ്റാകുന്നത്. ഇതിനോടകം ഒന്നരലക്ഷത്തില്‍ അധികം പേരാണ് വിഡിയോ കണ്ടത്. 

ജൂഹിക്കൊപ്പം, വിനായകന്‍, കൃഷ്ണപ്രിയ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കാമ്പസും പ്രണയവും മഴയും ചേര്‍ന്ന അതിമനോഹരമായ ഗാനം യുവാക്കളുടെ മനസു കീഴടക്കുകയാണ്. ആദര്‍ശ് കുമാര്‍ അണിയലാണ് ആല്‍ബത്തിന്റെ രചന, സംഗീതം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദേവി രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. യദു പി വിജയന്‍ ക്യാമറ ചെയ്തിരിക്കുന്ന ആല്‍ബം നിര്‍മിച്ചിരിക്കുന്നത് ജീമോന്‍ കെജെയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21