Entertainment

മുറിവേറ്റു വീഴുന്നു...; നാൻ പെറ്റ മകനെയിലെ ലിറിക് വിഡിയോ പുറത്ത് 

പുഷ്പവതിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം

Author : സമകാലിക മലയാളം ഡെസ്ക്

ഹാരാജാസ് കോളേജിലെ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യൂവിന്റെ ജീവിതം പറയുന്ന 'നാൻ പെറ്റ മകനി'ലെ രണ്ടാമത്തെ ലിറിക് വിഡിയോ പുറത്ത് വിട്ടു. 'മുറിവേറ്റു വീഴുന്നു' എന്ന് തുടങ്ങുന്ന ഗാനമാണ്  അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പുഷ്പവതിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം. 

റെഡ് സ്റ്റാർ മൂവീസിന്റെ ബാനറിൽ സജി പാലമേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രകാരൻ കൂടിയായ മിനോൺ ആണ് ചിത്രത്തിൽ അഭിമന്യുവിന്റെ കഥാപാത്രത്തെ അവതരിപ്പി‌ക്കുന്നത്. നൂറ്റൊന്നു ചോദ്യങ്ങളിലെ അഭിനയത്തിന് 2012 ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം മിനോൺ സ്വന്തമാക്കിയിരുന്നു.  

ശ്രീനിവാസൻ ആണ് അഭിമന്യുവിന്‍റെ അച്ഛനായി വേഷമിടുന്നത്. സൈമൺ ബ്രിട്ടോയായി അഭിനയിക്കുന്നത് നടൻ ജോയ് മാത്യു. സുനിൽ കുമാര്‍ പിജി നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് കുഞ്ഞുണ്ണി എസ് കുമാറാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു