Entertainment

മുല പറിച്ചെറിഞ്ഞ നങ്ങേലിയുടെ കഥ സിനിമയാകുന്നു; അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19ാം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതീട്ടുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കേരളത്തില്‍ നിലനിന്നിരുന്ന മുലക്കരത്തിനെതിരെ സമരം ചെയ്ത ധീരവനിതയായ നങ്ങേലിയുടെ കഥ ചലച്ചിത്രമാകുന്നു. മാറുമറയ്ക്കല്‍ സമര നായിക നങ്ങേലിയുടെ കഥ സിനിമയാകുന്ന വാര്‍ത്ത സംവിധായകന്‍ വിനയന്‍ ആണ് പുറത്ത് വിട്ടത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാവുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ....

ഴിഞ്ഞ കുറേ വര്‍ഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19ാം നൂറ്റാണ്ടിലെ മാറുമറയ്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്. ഇതിനു മുന്‍പ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാന്‍ എഴുതീട്ടുമുണ്ട്.2019 ല്‍ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയുമെന്നും ചിത്രം തീയറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു..

നമ്മുടെ ആദരണീയ ചരിത്രകാരന്‍മാര്‍ അറിഞ്ഞോ അറിയാതെയോ പലതും തമസ്‌കരിച്ച 19ാം നൂറ്റാണ്ടിന്റെ ഒരു യഥാര്‍ത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്‌ക്രിപ്റ്റ് തീര്‍ന്നു വന്നപ്പോള്‍ വിപ്‌ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രം ഇതു വരെ മലയാളത്തില്‍ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നില്‍ക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം..


ആറാട്ടു പുഴ വേലായുധന്‍ താണ ജാതിയില്‍ പെട്ടവനായിരുന്നെന്‍കിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂര്‍ മഹാരാജാവ് പണിക്കര്‍ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടന്‍ തന്നെ ആയിരിക്കും..

ലോകം മുഴുവന്‍ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്‌കരിച്ച് രണ്ടു വരിയില്‍ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി... വലിയ ക്യാന്‍വാസില്‍ തന്നെ 'നങ്ങേലി'യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്..
എന്നും.,,എന്റെ പ്രതിസന്ധിഘട്ടങ്ങളിലും.., എന്നെ പ്രോല്‍സാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്‌നേഹവും സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു,,,
ശ്രീ സേതു ശിവാനന്ദന്‍ ഡിസൈന്‍ ചെയ്ത ഒരു പോസ്‌റററാണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്..
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT