Entertainment

മൂന്ന് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലിഷായി മമ്മൂട്ടി; തരംഗമായി ഷൈലോക്കിലെ ഐറ്റം സോങ്

കണ്ണേ കണ്ണേ എന്നു തുടങ്ങുന്ന തമിഴ്ഗാനം ആരാധകരുടെ മനം കവരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ധുരരാജയിലെ ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ മോഹമുന്തിരിയുടെ ചൂടാറും മുന്‍പേ മറ്റൊരു ഐറ്റം ഡാന്‍സുമായി എത്തുകയാണ് മമ്മൂട്ടി. പുതിയ ചിത്രം ഷൈലോക്കിലെ ബാര്‍ ഡാന്‍സാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കണ്ണേ കണ്ണേ എന്നു തുടങ്ങുന്ന തമിഴ്ഗാനം ആരാധകരുടെ മനം കവരുകയാണ്. മൂന്ന് സുന്ദരികളുടെ ചടുലമായ നൃത്തച്ചുവടുകളാണ് ഗാനത്തെ മനോഹരമാക്കുന്നത്. അതിനൊപ്പം മമ്മൂട്ടിയുടെ സ്റ്റൈലിഷ് സാന്നിധ്യം കൂടിയായപ്പോള്‍ കൂടുതല്‍ കളര്‍ഫുള്ളായി. 

വിവേകയുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്‍കി ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്നലെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ദുബായില്‍ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം നാല് ലക്ഷത്തോളം പേരാണ് വിഡിയോ കണ്ടത്. 

അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന ഷൈലോക്ക് ജനുവരി 23നാണ് തീയെറ്ററില്‍ എത്തുന്നത്. നേരത്തെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡാന്‍സ് ടീസര്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഗുഡ് വില്‍എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.ചിത്രത്തില്‍ മീനയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ക്ഷേത്ര മൈതാനത്ത് ഇരിക്കുന്നു'; അര്‍ജുന്‍ ആയങ്കി ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സഹോദരന്‍ കസ്റ്റഡിയില്‍

മുതലപ്പൊഴിയില്‍ കാണാതായ ഷിജിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കും; അഞ്ചുതെങ്ങിലെത്തി മന്ത്രി സിപി ജോണ്‍

'ഹർദികിന് പകരം ഹർഷിതും റിങ്കുവും'! മുംബൈ ഇന്ത്യൻസിന് മാസ് ട്രേഡ് ഐഡിയ

ജസ്റ്റ് മിസ്, ഇപ്പോ കടി കിട്ടിയേനേ! നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് രവീണ; വൈറലായി വിഡിയോ

'രണ്ട് വാക്ക് പറയാമോ ?', 'കൃത്യം രണ്ട് വാക്കിൽ ഉത്തരം പറഞ്ഞ് പ്രണവ്'; 'എന്തൊരു സിംപിൾ മനുഷ്യനാണല്ലേ' എന്ന് ആരാധകർ