Entertainment

മൂർഖൻ കുഞ്ഞിനെ താലോലിച്ച് പ്രവീണ, ലോക്ക്ഡൗൺ വിശേഷം പങ്കുവച്ച് താരത്തെ അഭിനന്ദിച്ച് ആരാധകരും; വിഡിയോ 

പാമ്പിൻ കുഞ്ഞിനെ പ്രവീണ കൈയിലെടുത്ത് നിൽക്കുന്നതും വിഡിയോയിൽ കാണാം

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ വിശേഷങ്ങൾ വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുകയാണ് സിനിമാതാരങ്ങൾ. ഇത്തരത്തിൽ നടി പ്രവീണ തന്റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥിയെ പരിചയപ്പെടുത്തുന്ന വിഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്. വീട്ടിലെത്തിയ മൂർഖൻ‌ പാമ്പിന്റെ കുഞ്ഞിന്റെ വിശേഷങ്ങളാണ് നടി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. 

പറമ്പിൽ പാമ്പിനെ കണ്ടതും പ്രവീണ പൂജപ്പുര സ്നേക്ക് പാർക്കിൽ  വിവരമറിയിക്കുകയായിരുന്നു. അവിടെ നിന്ന് സജി എന്നയാൾ എത്തി പാമ്പിനെ പി‌ടികൂടുകയായിരുന്നു. ഇതിനുശേഷമാണ് പ്രവീണ പാമ്പിനെ കൈയിലെടുത്തത്. തുടക്കത്തിൽ ഭയമുണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി പാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ തിരക്കുകയായിരുന്നു നടി. പാമ്പിൻ കുഞ്ഞിനെ പ്രവീണ കൈയിലെടുത്ത് നിൽക്കുന്നതും വിഡിയോയിൽ കാണാം.

പാമ്പിനെ കയ്യിലെടുത്ത വിഡിയോ പങ്കുവച്ചതിന് പിന്നാലെ ഒട്ടനവധിയാളുകളാണ് പ്രവീണയെ അഭിനന്ദിച്ച് രം​ഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT