Entertainment

മെഡിക്കല്‍ വിദ്യാര്‍ത്ഥിയായി ഷാഹിദിന്റെ മേക്കോവർ; വൈറലായി ചിത്രം 

സിനിമയിലെ ആദ്യ ഭാ​ഗങ്ങളിൽ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ മേക്ക് ഓവർ

സമകാലിക മലയാളം ഡെസ്ക്

തെലുങ്കില്‍ വന്‍ വിജയം നേടിയ വിജയ് ദേവരക്കൊണ്ടെ ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിങിനായുള്ള ഒരുക്കങ്ങളിലാണ് നടൻ ഷാഹിദ് കപൂർ. ചിത്രത്തിനായി താരം നടത്തിയ മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

സിനിമയിലെ ആദ്യ ഭാ​ഗങ്ങളിൽ വിദ്യാര്‍ത്ഥിയായി അഭിനയിക്കുന്ന രംഗങ്ങള്‍ക്ക് വേണ്ടിയാണ് താരത്തിന്റെ മേക്ക് ഓവർ. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് വെങ്ങ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി തന്റെ ജൂനിയറുമായി ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലാകുന്നതും അവരുടെ ബന്ധം വികസിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.  

വിജയ് ദേവെരകൊണ്ടയും ശാലിനി പാണ്ടെയുമാണ് തെലുങ്ക് പതിപ്പിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. കിയാര അദ്വാനിയാണ് ഹിന്ദിയിൽ ഷാ​ഹിദിന്റെ നായികയായി അഭിനയിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലും ആണ് ഹിന്ദിയുടെ ചിത്രീകരണം നടക്കുന്നത്. ഹൈദരാബാദിലും ബെംഗളൂരിലുമായാണ് തെലുങ്ക് പതിപ്പ് ചിത്രീകരിച്ചത്. സിനി വണ്‍ സ്റ്റുഡിയോസും ഭൂഷന്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT