പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ലൂടെ മലയാളത്തിലേക്ക് പുതിയൊരു നായിക കൂടി എത്തുകയാണ്. മോഡലിങ്ങിൻ നിന്ന ബിഗ് സ്ക്രീനിലേക്ക് കന്നി ചുവട് വയ്ക്കുന്നത് സയ ഡോവിഡ് എന്ന റേച്ചൽ ഡേവിഡാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പിന്നാലെ പുറത്തുവിട്ട പുതിയ പോസ്റ്റിൽ പ്രണവിനൊപ്പം റേച്ചലുമുണ്ട്.
റേച്ചലിനൊപ്പം പ്രണയാതുരനായി നില്ക്കുന്ന പ്രണവിനെയാണ് ഇത്തവണത്തെ പോസ്റ്ററില് കാണുന്നത്. സംവിധായകന് അരുൺ ഗോപി തന്നെയാണ് പുതിയ പോസ്റ്റര് പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പോസ്റ്റര് വൈറലായിക്കഴിഞ്ഞു.
മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമിക്കുന്ന ചിത്രം പ്രണവിന്റെയും അരുൺ ഗോപിയുടേയും രണ്ടാമത്തെ സിനിമയാണ്. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. ഗോപി സുന്ദർ ആണ് സംഗീത സംവിധായകൻ. ജനുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates