Entertainment

മോശമായി പെരുമാറിയ സംവിധായകന്റെ കരണം പുകച്ച് നടി , ദൃശ്യങ്ങള്‍ വൈറല്‍ ( വീഡിയോ )

സംവിധായകനെ നടി ഗീതിക ത്യാഗി കരണത്തടിച്ച സംഭവം, സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകള്‍ സിനിമാ രംഗത്തെ പിടിച്ചുലയ്ക്കുകയാണ്. അപമര്യാദയായി പെരുമാറിയ സംവിധായകനെ നടി ഗീതിക ത്യാഗി കരണത്തടിച്ച സംഭവം, മീ ടൂ ക്യാംപെയ്ന്‍ സജിവമായതോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ജോളി എല്‍എല്‍ബി സംവിധായകന്‍ സുഭാഷ് കപൂറിനെതിരെയാണ്, ആത്മയില്‍ ബിപാഷ ബസുവിന്റെ സഹനടിയായിരുന്ന ഗീതിക രംഗത്തു വന്നത്. 

തനിക്കെതിരെ സുഭാഷ് കപൂര്‍ നടത്തിയ ലൈംഗികാതിക്രമത്തെ അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിധ്യത്തില്‍ ഗീതിക ത്യാഗി ചോദ്യം ചെയ്യുന്നതിന്റെ ഒളി ക്യാമറ ദൃശ്യം നടി ട്വിറ്ററിലൂടെ പുറത്തു വിട്ടു. സുഭാഷ് കപൂര്‍ കുറ്റസമ്മതം നടത്തുന്നതും ഗീതിക സംവിധായകന്റെ മുഖത്ത് അടിക്കുന്നതും ദൃശ്യത്തിലുണ്ട. നടന്‍ അതുല്‍ സബര്‍വാളും ഗീതകക്ക് ഒപ്പമുണ്ടായിരുന്നു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഗീതിക ത്യാഗി സുഭാഷ് കപൂറുമായി സംസാരിക്കുന്നത്. ഗീതികയുടെ പല ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സുഭാഷ് ഉത്തരം നല്‍കാനാവാതെ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് സംവിധായകന്റെ കരണത്തടിച്ച ശേഷം ഗീതിക പുറത്തേക്ക് പോകുകയാണ്. സംഭവം പുറത്തറിയരുതെന്നും,  മകന്റെ ഭാവിയെ ബാധിക്കുമെന്നും സുഭാഷ് കപൂറിന്റെ ഭാര്യ ഡിംപിള്‍ ഖര്‍ബാന്ദ പറയുന്നതും വീഡിയോയിലുണ്ട്. 2014 ലെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. 

ഗീതികയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സുഭാഷ് കപൂര്‍ സംവിധാനം ചെയ്യാനിരുന്ന  'മൊഗുള്‍' എന്ന ചിത്രത്തില്‍നിന്ന് നടന്‍ ആമിര്‍ഖാന്‍ പിന്‍മാറി. പിന്നാലെ അമീറിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍റാവു വിഷയത്തിന്റെ ഗൗരവം ചിത്രത്തിന്റെ നിര്‍മാതാവ് ഭൂഷന്‍ കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതേത്തുടര്‍ന്ന് ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്ന് സുഭാഷ് കപൂറിനെ ഒഴിവാക്കിയതായി ഭൂഷന്‍കുമാര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അമീര്‍ഖാനും പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

'സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ല തെരഞ്ഞെടുപ്പ്'; അന്‍വറിന് മറുപടി പറഞ്ഞ് സമയം കളയാനില്ല; റിയാസ്

SCROLL FOR NEXT