Entertainment

മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രവുമായി വിദ്യാബാലൻ; വിചാരിച്ചത്ര മോശമല്ലെന്ന് താരം

മോഹൻലാലിന്റെ നായികയായി മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റത്തിന് ഒരുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. മോഹൻലാലിന്റെ നായികയായി മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റത്തിന് ഒരുങ്ങിയത്. എന്നാൽ ആ ചിത്രം പൂർത്തിയായില്ല. തുടർന്ന് കരിയറിന്റെ തുടക്കത്തിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം വിദ്യാ ബാലൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെക്കുകയാണ് വിദ്യാ ബാലൻ.

ചക്രം സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവത്. ‘2000 ... എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു ... ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല," വിദ്യാ ബാലൻ  കുറിച്ചു.  ചുവപ്പ് ചുരിദാറിട്ട് മോ​ഹൻലാലിനൊപ്പം നിൽക്കുന്നതാണ് ചിത്രം.

കമലായിരുന്നു ചക്രത്തിന്റെ സംവിധായകൻ. മോഹന്‍ലാലിനും വിദ്യാ ബാലനുമൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം പകുതിയിൽ മുടങ്ങിയതോടെ നിർഭാ​ഗ്യ താരമായി വിദ്യാ ബാലൻ മുന്ദ്രകുത്തപ്പെട്ടു. പല പ്രൊഡ‌ജക്ടുകളിൽ നിന്നും വിദ്യയെ നീക്കി. ചക്രം നിന്നുപോയത് മാനസികമായി തന്നെ തളർത്തിയിരുന്നെന്ന് വിദ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധികളെല്ലാം തകരണം ചെയ്ത താരം ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു. നിരവധി സുപ്രധാന വേഷങ്ങളിൽ വിദ്യ അഭിനയിച്ചിട്ടുണ്ട്. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT